Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ തടവുകാരന്‍ അസ്സുബൈദി ബിരുദാനന്തര ബിരുദം നേടി

വെസ്റ്റ് ബാങ്ക്: ബിര്‍സെയ്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി ഫലസ്തീന്‍ തടവുകാരന്‍ സകരിയ്യ അസ്സുബൈദി. സെന്‍ട്രല്‍ വെസ്റ്റ് ബാങ്കിലെ ബിര്‍സെയ്ത് സര്‍വകലാശാലയില്‍ നിന്ന് സമകാലിക അറബ് പഠനത്തിലാണ് അസ്സുബൈദി ബിരുദാനന്തര ബിരുദം നേടിയത്. അസ്സുബൈദിയുടെ മകള്‍ സമീറ സര്‍ട്ടിഫക്കറ്റ് സ്വീകരിച്ചതായി ബിര്‍സെയ്ത് സര്‍വകലാശാല ഫേസ്ബുക്കില്‍ കുറിച്ചു. വെള്ളിയാഴ്ചയാണ് ബിര്‍സെയ്ത് സര്‍വകലാശാല 47-ാം ബിരുദദാന സമ്മേളനം സംഘടിപ്പിച്ചത്.

2019 ഫെബ്രുവരി 27ന് റാമല്ലയില്‍ വെച്ചാണ് അസ്സുബൈദിയെ ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബിര്‍സെയ്ത് സര്‍വകലാശാലയില്‍ സമകാലിക അറബ് പഠനത്തില്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ചേര്‍ന്നെങ്കിലും, ബിരുദ തീസിസ് ചര്‍ച്ചക്ക് മുമ്പ് അസ്സുബൈദി അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഇസ്രായേല്‍ അധിനിവേശ സൈന്യം ഫലസ്തീനികളെ വേട്ടയാടുന്നതിനെ കുറിച്ചാണ് അസ്സുബൈദിയുടെ തീസിസ്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles