Current Date

Search
Close this search box.
Search
Close this search box.

ബ്രിട്ടീഷ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക്; നീക്കത്തിനെതിരെ ഫലസ്തീന്‍

ലണ്ടന്‍: ബ്രിട്ടീഷ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ലണ്ടനിലെ ഫലസ്തീന്‍ അംബാസഡര്‍ ഹുസാം സുംലത്വ്. ബ്രിട്ടീഷ് എംബസിയുടെ നിലവിലെ ആസ്ഥാനം പുനഃപരിശോധിക്കാനുള്ള ആലോചനയെ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ബുധനാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചക്കിടെ ഇസ്രായേല്‍ പ്രധാനമന്ത്രി യേര്‍ ലാപിഡിനെ അറിയിച്ചതായി ഡൗനിങ് സ്ട്രീറ്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടീഷ് എംബസി ജറൂസലമിലേക്ക് മാറ്റുന്നതിനെ കുറിച്ച് ക്രിയാത്മകമായി ആലോചിക്കുന്നുവെന്ന് പ്രഖ്യാപിച്ച എന്റെ ബഹുമാന്യ സുഹൃത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് ഞാന്‍ നന്ദി പറയുന്നു -യേര്‍ ലാപിഡ് വ്യാഴാഴ്ച ട്വിറ്ററില്‍ കുറിച്ചു. ഡൗണിങ് സ്ട്രീറ്റിന്റെ പ്രസ്താവനയിലും ലാപിഡിന്റെ ട്വീറ്റിലും ഫലസ്തീന്‍ ശക്തമായ അതൃപ്തി പ്രകടിപ്പിച്ചു.

ബ്രിട്ടീഷ് എംബസി മാറ്റുന്നതിനെ കുറിച്ച് പുനാരാലോചന നടത്തുമെന്ന് വ്യക്തമാക്കി, യു.എന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട പ്രധാനമന്ത്രി ലിസ് ട്രസ് അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതില്‍ വളരെയധികം വിഷമമുണ്ടെന്ന് അംബാസഡര്‍ ഹുസാം സുംലത്വ് ട്വീറ്റില്‍ പറഞ്ഞു.

തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റുന്നത് ദ്വിരാഷ്ട്ര പരിഹാരത്തിന് തുരങ്കം വെയ്ക്കുമെന്നും, ജറൂസലമിലെയും മറ്റ് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സാഹചര്യം കൂടുതല്‍ വഷളാക്കുമെന്ന് ഹുസാം സുംലത്വ് മുന്നറിയിപ്പ് നല്‍കി.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles