Current Date

Search
Close this search box.
Search
Close this search box.

കുവൈത്ത് പ്രവാസി ബില്‍: എട്ടു ലക്ഷം ഇന്ത്യക്കാരെ ബാധിക്കും

കുവൈത്ത് സിറ്റി: ലക്ഷക്കണക്കിന് ഇന്ത്യക്കാരടക്കമുള്ള പ്രവാസികളെ ബാധിക്കുന്ന പുതിയ പ്രവാസി ബില്ലിന് കുവൈത്ത് പാര്‍ലമെന്റിന്റെ അംഗീകാരം. തിങ്കളാഴ്ചയാണ് കുവൈത്ത് ദേശീയ അസംബ്ലിയില്‍ ബില്‍ പാസാക്കിയത്. കുവൈത്ത് ജനസംഖ്യയുടെ 15 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഉണ്ടാവരുതെന്ന് ബില്ലില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. നിലവില്‍ 1.45 മില്യണ്‍ ഇന്ത്യക്കാര്‍ കുവൈത്തിലുണ്ട്.

കുവൈത്ത് ജനസംഖ്യയുടെ 30 ശതമാനം വരുമിത്. കുവൈത്തിലെ പ്രവാസികളുടെ എണ്ണം കുറക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ഉദ്ദേശം. പുതിയ നിയമം നടപ്പിലാക്കുന്നതോടെ എട്ടു ലക്ഷത്തോളം ഇന്ത്യക്കാര്‍ രാജ്യം വിടേണ്ടി വരും. ഇത്രയും ആളുകളുടെ ജോലിയെ ഇത് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷാവസാനത്തോടെ നിയമം നടപ്പില്‍ വരുമെന്നാണ് കരുതുന്നത്. എണ്ണ വിലയിലെ ഇടിവും കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണും കുവൈത്തിന്റെ സാമ്പത്തികാവസ്ഥയെ ഗുരുതരമായി ബാധിച്ചിരുന്നു.

Related Articles