Current Date

Search
Close this search box.
Search
Close this search box.

ഒരു തുള്ളി വെള്ളവും ഫലസ്തീനികളുടെ വിഷയമാണ്

ഗസ്സ സിറ്റി: ഗസ്സയിലെ പ്രദേശവാസികള്‍ക്കിടയില്‍ ജലക്ഷാമം രൂക്ഷമാവുകയാണ്. ഗസ്സ മുനമ്പിലെ ജലക്ഷാമം തീരപ്രദേശത്തെ രണ്ട് മില്യണ്‍ നിവാസികളെയാണ് ബാധിക്കുന്നത്. മുനിസിപ്പല്‍ ടാപ്പ് വെള്ളമെന്ന നിലയില്‍ സ്വകാര്യ വിതരണക്കാരില്‍ നിന്നാണ് മേഖലയിലുള്ളവര്‍ കുടിവെള്ളം വാങ്ങുന്നത്. എന്നാല്‍, ദീര്‍ഘനേരത്തെ വൈദ്യുതി മുടക്കം മൂലം പലപ്പോഴും അത് പ്രവര്‍ത്തിക്കാറില്ല. പ്രവര്‍ത്തിക്കുകയാണെങ്കില്‍ തന്നെ കുടിക്കാന്‍ കഴിയാത്ത ഉപ്പ് രുചിയുള്ള വെള്ളമാണ് ലഭിക്കുന്നത്-അല്‍ജസീറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

വലിയ അളവില്‍ മലിനമായ ജലസ്രോതസ്സുകള്‍ ഗസ്സ മുനമ്പിലെ പൊതു ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. പ്രത്യേകിച്ച്, കുട്ടികള്‍ ജലജന്യരോഗങ്ങള്‍ നേരിടുന്നു. ഇസ്രായേല്‍ ഉപരോധവും, മാനുഷിക സഹായത്തിലെ കുറവും, തുടര്‍ച്ചയായ സൈനിക ആക്രമണവും കാരണമായി കഴിഞ്ഞ ദശാബ്ദങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ വഷളായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളം കുടിക്കാന്‍ കഴിയാത്തതാണ്. അതിന്റെ രുചി കടല്‍ വെള്ളത്തിന് സമാനമാണ്. ഇത് കുടിക്കാനും, പാചകം ചെയ്യാനും, കുളിക്കാന്‍ പോലും കഴിയാത്തതാണെന്ന് ഫലസ്തീനിലെ അശ്ശാത്വിഈ ക്യാമ്പിലെ 36കാരിയായ ഫലസ്തീന്‍ അബ്ദുല്‍കരീം അല്‍ജസീറയോട് പറഞ്ഞു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles