NewsWorld Wide

900 സിറിയക്കാര്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങും: റഷ്യ

ദമസ്‌കസ്: ജോര്‍ദാനില്‍ നിന്നും ലബനാനില്‍ നിന്നും 900ത്തോളം സിറിയന്‍ ജനത സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ 884 സിറിയക്കാരാണ് അഭയാര്‍ത്ഥി ക്യാംപുകളില്‍ നിന്നും മടങ്ങുന്നത്. ഇതില്‍ 103 സ്ത്രീകളും 174 കുട്ടികളും ഉള്‍പ്പെടും.

ജോര്‍ദാനിലെ നസീബ് ചെക്‌പോയിന്റ് വഴിയാണ് ഇവര്‍ മടങ്ങുന്നത്. 2011ല്‍ ആരംഭിച്ച സിവില്‍ യുദ്ധത്തിനു ശേഷം ആയിരളാണ് സിറിയയില്‍ നിന്നും പലായനം ചെയ്ത് മറ്റിടങ്ങളിലേക്ക് കുടിയേറിയത്. നിരവധി പേരാണ് സ്വന്തം വീടും നാടും കുടുംബവും ഉപേക്ഷിച്ച് വിദേശത്ത് കഴിയുന്നത്. ചിലര്‍ ഇപ്പോഴും അഭയാര്‍ത്ഥി ക്യാംപുകളില്‍ തുടരുകയാണ്.

Facebook Comments
Show More

Related Articles

Close
Close