Current Date

Search
Close this search box.
Search
Close this search box.

90 ശതമാനം അറബ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും ഇസ്രായേല്‍ കരാറിന് എതിര്

ജറൂസലേം: അറബി മുഖ്യ ഭാഷയായി ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ 90 ശതമാനം പോസ്റ്റുകളും ഇസ്രായേലുമായുള്ള അറബ് രാജ്യങ്ങളുടെ സാധാരണവത്കരണത്തിന് എതിരെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ നയതന്ത്ര മന്ത്രാലയത്തെ ഉദ്ധരിച്ച് ‘ഹാരെറ്റ്‌സ്’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിവിധ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ഓഗസ്റ്റ് 12നും സെപ്റ്റംബര്‍ എട്ടിനുമിടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. യു.എ.ഇയും ബഹ്‌റൈനും ഇസ്രായേലുമായുണ്ടാക്കിയ നയതന്ത്ര കരാറിനെ 90 ശതമാനം ഉപയോക്താക്കളും എതിര്‍ത്തപ്പോള്‍ വെറും അഞ്ച് ശതമാനം മാത്രമാണ് പിന്തുണച്ച് പോസ്റ്റുകള്‍ ചെയ്തത്.

‘അവര്‍ ഫലസ്തീനികളെ ഒറ്റിക്കൊടുത്തു’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന പ്രധാന ആരോപണം. 45 ശതമാനം പേരും ഇത്തരത്തിലാണ് പ്രതികരണം രേഖപ്പെടുത്തിയത്. 27 ശതമാനം പേര്‍ സയണിസ്റ്റുകളുമായി കരാറില്‍ ഒപ്പുവെക്കുന്നതിനെ എതിര്‍ത്തു. 10 ശതമാനം യു.എ.ഇയുടേത് കാപട്യമാണെന്ന് പ്രതികരിച്ചു. അഞ്ച് ശതമാനം പേര്‍ കരാര്‍ യു.എസിന് കീഴടങ്ങലാണെന്നാണ് പ്രതികരിച്ചത്. നാലം ശതമാനം ലാഭം പ്രതീക്ഷിച്ചാണ് കരാറില്‍ ഒപ്പു വെച്ചതെന്നാണ് പ്രതികരിച്ചത്.

‘സാധാരണവത്കരണം രാജ്യദ്രോഹമാണ്’ ‘ബഹ്‌റൈനികള്‍ സാധാരണവത്കരണത്തിന് എതിരാണ്’ എന്നിങ്ങനെയായിരുന്നു പ്രധാന ഹാഷ്ടാഗെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 100 മില്യണ്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളിലേക്ക് ഇത്തരം സന്ദേശങ്ങള്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles