Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായി സഹകരിക്കുന്നതിന് 85 % കുവൈത്തികള്‍ക്കും എതിര്‍പ്പ്: റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: ഇസ്രായേല്‍ എന്ന ഉപരോധ രാജ്യവുമായി സഹകരിക്കുന്നതിന് 85 % കുവൈത്തികളും എതിര്‍പ്പ് അറിയിച്ചതായി സര്‍വേ റിപ്പോര്‍ട്ട്. തങ്ങളുടെ രാജ്യം ഇസ്രായേലുമായി സഹകരിക്കുന്നതിനാണ് കുവൈത്തി ജനത വിയോജിപ്പ് രേഖപ്പെടുത്തിയത്. അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പിലാണ് കുവൈത്തികള്‍ ഇക്കാര്യം രേഖപ്പെടുത്തിയത്.

ഇസ്രായേലുമായി സാങ്കേതിക വിദ്യയിലും തീവ്രവാദ വിരുദ്ധതയിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെയാണ് സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം പേരും എതിര്‍ത്തത്. 46 ശതമാനം പേര്‍ ശക്തമായും 39 ശതമാനം പേര്‍ സാധാരണ രീതിയിലുമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയാണ് സര്‍വേ നടത്തിയത്. 52 ശതമാനത്തിലധികം പേര്‍ ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെയും ഹമാസിനെയും പിന്തുണക്കുന്നവരാണ്. പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രായേല്‍ ഭരണകൂടവുമായി രഹസ്യമായി ധാരണയുണ്ടാക്കുന്നതിനെയും ജനങ്ങള്‍ എതിര്‍ക്കുന്നുണ്ട്.

Related Articles