Current Date

Search
Close this search box.
Search
Close this search box.

ലോകത്ത് 821 മില്യണ്‍ ജനങ്ങളും പട്ടിണിയില്‍: യു.എന്‍

റോം: ലോകത്ത് പട്ടിണി കിടക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായി മൂന്നാം വര്‍ഷവും വര്‍ധിക്കുന്നതായി യു.എന്നിന്റെ റിപ്പോര്‍ട്ട്. ലോകത്താകമാനം പട്ടിണി കിടക്കുന്നവരുടെ എണ്ണം 821 ദശലക്ഷമാണെന്നാണ് കഴിഞ്ഞ ദിവസം യു.എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ലോകത്ത് സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് പട്ടിണി വര്‍ധിക്കാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വികസ്വര രാജ്യങ്ങളിലെ കൃഷി ഉത്പാദനം കുറഞ്ഞത് ഭക്ഷ്യ ക്ഷാമം വര്‍ധിക്കാന്‍ ഇടയാക്കി.

2016ല്‍ 804 മില്യണ്‍ ജനങ്ങള്‍ പട്ടിണിയിലായിരുന്നെങ്കില്‍ 2017ല്‍ അത് വര്‍ധിച്ച് 821 മില്യണിലെത്തി. തെക്കന്‍ അമേരിക്കയിലും ആഫ്രിക്കയിലുമാണ് പട്ടിണി മൂര്‍ധന്യാവസ്ഥയിലെത്തിയിരിക്കുന്നത്.
ഈ റിപ്പോര്‍ട്ട് ഇന്ന് ലോകത്തെ വളരെയധികം പേടിപെടുത്തുന്നുണ്ട് യു.എന്‍ ലോക ഭക്ഷ്യ കാര്യ മേധാവി ഡേവിഡ് ബെസ്‌ലി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും ലോകത്ത് വിവിധയിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷവുമെല്ലാം ദാരിദ്ര്യത്തിനും പട്ടിണിക്കും കാരണമായെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത വരള്‍ച്ചയും വെള്ളപ്പൊക്കവും ഗോതമ്പ്, നെല്ല്,ചോളം ഉത്പാദനങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതു മൂലം താപനില വര്‍ധിക്കുകയും കൃഷിയെ കൂടുതല്‍ ബാധിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി പട്ടിണി കുട്ടികളിലും ശിശുക്കളിലും കൗമാരപ്രായക്കാരായ പെണ്‍കുട്ടികളിലും സ്ത്രീകളിലുമെല്ലാം പോഷകാഹാരക്കുറവിനും ഇടയാക്കിയിട്ടുണ്ട്. ഇതിനെത്തടുര്‍ന്ന് കാലാവസ്ഥാ മാറ്റം ചര്‍ച്ച ചെയ്യാനും അതിനെതിരെയുള്ള നടപടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്നും വിവിധ രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്.

Related Articles