Current Date

Search
Close this search box.
Search
Close this search box.

മൂന്ന് ദിവസത്തിനിടെ റഫയില്‍ ഇസ്രായേല്‍ കൊന്നത് 82 പേരെ

റഫ: ഫലസ്തീനിലെ ഗസ്സയിലെ തെക്കന്‍ നഗരമായ റഫയില്‍ മെയ് 26 മുതല്‍ 29 വരെയായി ഇസ്രായേല്‍ വെടിവെച്ചും കത്തിച്ചും കൊന്നത് 82 ഫലസ്തീനികളെ. മെയ് 26നാണ്, ഇസ്രായേല്‍ അധിനിവേശ സേന റഫയില്‍ അഭയാര്‍ത്ഥി ക്യാമ്പിലെ ടെന്റിന്റ് ഏഴ് ബോംബുകളും നിരവധി മിസൈലുകളും വര്‍ഷിച്ചത്. അതുവരെ ‘സുരക്ഷിത മേഖല’ എന്ന് കണക്കാക്കപ്പെട്ടിരുന്ന പ്രദേശമായിരുന്നു ഇത്. അന്നത്തെ ബോംബിങില്‍ 45 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ലോകമെമ്പാടുമുള്ള നഗരങ്ങളില്‍ പ്രതിഷേധവുമായി ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. പിഞ്ചു കുഞ്ഞുങ്ങളുടേതും സ്ത്രീകളുടേതും ഛിന്നഭിന്നമായതും കത്തിക്കരിഞ്ഞതുമായ ശരീര ഭാഗങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയായിരുന്നു ഇത്. എല്ലാ കണ്ണുകളും റഫയിലേക്ക് എന്ന പേരില്‍ ആരംഭിച്ച ഇന്‍സ്റ്റഗ്രാം ക്യാംപയിന്‍ ഇതിനകം 4 കോടിയിലധികം ആളുകളാണ് ഏറ്റെടുത്തത്.

തൊട്ടടുത്ത ദിവസം മെയ് 27നും 28നും റഫയുടെ പടിഞ്ഞാറന്‍ തെല്‍ അല്‍-സുല്‍ത്താന്‍ ജില്ലയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ 16 പേരെങ്കിലും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏഴുപേരും ഞായറാഴ്ച തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെയുള്ള യു.എന്‍ സെറ്റില്‍മെന്റിന് അടുത്തുള്ള ടെന്റുകളില്‍ കഴിയുന്നവരായിരുന്നു. ‘ദാരുണമായ പിഴവ്’ സംഭവിച്ചുവെന്ന് റഫ ആക്രമണത്തെക്കുറിച്ച് നെതന്യാഹു അവകാശപ്പെട്ടതിന് ശേഷം മൂന്നാമത്തെ തവണയും മാരകമായ ഇസ്രായേല്‍ ഡ്രോണുകള്‍ അല്‍ മവാസിയിലെ ‘സുരക്ഷിത പ്രദേശത്ത്’ വര്‍ഷിപ്പിച്ചു. ഇതില്‍ 21 സിവിലിയന്മാരും പതിമൂന്ന് സ്ത്രീകളും പെണ്‍കുട്ടികളും കൊല്ലപ്പെട്ടു.

ഗസ്സ വംശഹത്യ 236 ദിവസം കഴിയുമ്പോള്‍ ആകെ 36,096 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അവരില്‍ 71% കുഞ്ഞുങ്ങളും കുട്ടികളും സ്ത്രീകളുമാണ്. 81,136 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, അതേസമയം പതിനായിരത്തിലധികം ആളുകള്‍ ബോംബ് വീണ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles