Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ പട്ടിണി മൂലം മരിച്ചത് 80,000 കുട്ടികള്‍

ജനീവ: യെമനില്‍ പട്ടിണി കിടന്ന് മാത്രം മരിച്ച കുട്ടികളുടെ എണ്ണം 80,000. യെമനില്‍ യുദ്ധം തുടങ്ങിയതിനു ശേഷം ഇതുവരെയായി മരിച്ച കുട്ടികളുടെ കണക്കാണിത്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് ആണ് ഈ ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. മരിച്ച കുട്ടികളെല്ലാം അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. നാലു വര്‍ഷം മുന്‍പ് സൗദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും നേതൃത്വത്തില്‍ ആരംഭിച്ച യുദ്ധം രാജ്യത്ത് കനത്ത നാശമാണ് വരുത്തിയിരിക്കുന്നത്.

മൂന്നര ലക്ഷത്തോളം കുട്ടികളാണ് പോഷകാഹാരക്കുറവ് നേരിട്ട് മരണത്തോട് മല്ലിട്ടു കഴിയുന്നത്. പട്ടിണി മൂലം മരിച്ച കുട്ടികളുടെ എണ്ണം വിശ്വാസ യോഗ്യമായ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് ആണെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ജനീവയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യെമന്‍ യുദ്ധം ഇതുപോലെ തുടരുകയാണെങ്കില്‍ രാജ്യത്തു നിന്നു പലായനം ചെയ്യുന്നവരുടെ എണ്ണം 3.3 മില്യണ്‍ ആയി വര്‍ധിക്കുമെന്നും കഴിഞ്ഞ വര്‍ഷം ഇത് 2.2 മില്യണ്‍ ആയിരുന്നെന്നും ഗുട്ടറസ് പറഞ്ഞു.

 

Related Articles