Current Date

Search
Close this search box.
Search
Close this search box.

ബി.ബി.സി ഡോക്യുമെന്ററി കണ്ടു: എ.ബി.വി.പിയുടെ പരാതിയില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററി കണ്ടതിന് രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എട്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.
ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയുടെ പരാതിയിലാണ് സസ്‌പെന്‍ഷന്‍. ഡോക്യുമെന്ററി കണ്ട 24 വിദ്യാര്‍ത്ഥികളുടെ പട്ടിക എ.ബി.വി.പി പോസ്റ്റ് ചെയ്യുകയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.

വ്യാഴാഴ്ച ചില വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണിലാണ് ഡോക്യുമെന്ററി കണ്ടത്. വിദ്യാര്‍ഥികള്‍ സമാധാനപരമായി ഡോക്യുമെന്ററി വീക്ഷിക്കുന്നതിനിടെ എബിവിപി വിദ്യാര്‍ഥികള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി.

വ്യാഴാഴ്ച രാത്രിയാണ് ക്യാമ്പസിലെ ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ ഒത്തുകൂടിയ എബിവിപി വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി കണ്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രംഗത്തെത്തിയത്.

ദേശ് കേ ഗദ്ദാരോ കോ, ഗോലി മാരോ സാലോന്‍ കോ” (രാജ്യ ദ്രോഹികളെ വെടിവച്ചുകൊല്ലൂ’) എന്ന മുദ്രാവാക്യവും വിദ്യാര്‍ഥികള്‍ ഉയര്‍ത്തി. അവര്‍ ഞങ്ങളുടെ ഹോസ്റ്റല്‍ മുറികളിലേക്ക് അതിക്രമിച്ചു കയറിയെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു

അതേ ദിവസം തന്നെയാണ് യൂണിവേഴ്‌സിറ്റി പ്രോക്ടര്‍ എട്ട് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട എട്ട് വിദ്യാര്‍ത്ഥികളില്‍ ആറ് പേരും മുസ്ലീംകളാണ്.

 

Related Articles