Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലേക്ക് പലായനം ചെയ്തത് 7000 സിറിയക്കാര്‍: യു.എന്‍

ന്യൂയോര്‍ക്ക്: വടക്കുകിഴക്കന്‍ സിറിയയില്‍ നിന്നും ഇറാഖിലേക്ക് പലായനം ചെയ്തവരുടെ എണ്ണം ഏഴായിരം കടന്നു. കഴിഞ്ഞ ദിവസം യു.എന്നിന്റെ അഭയാര്‍ത്ഥി കമ്മിഷണര്‍ ആണ് (UNHCR) ഇക്കാര്യം അറിയിച്ചത്. ഇവരില്‍ അധികവും ദൊഹുകിലെ ബര്‍ദ്രാഷ് അഭയാര്‍ത്ഥി ക്യാംപുകളിലുള്ളവരാണ്. ഇറാഖി കുര്‍ദിസ്ഥാനികളും ഇക്കൂട്ടത്തിലുണ്ട്. നേരത്തെ ഇറാഖിലേക്ക് പലായനം ചെയ്ത ഇവരുടെ ബന്ധുക്കളുടെ അടുത്തേക്കാണ് ഇവരില്‍ പലരും പോയത്.

തിങ്കള്‍,ചൊവ്വ ദിവസങ്ങളിലായി അതിര്‍ത്തി കടന്നു പോയവരുടെ കണക്കാണിത്. അഭയാര്‍ത്ഥികളില്‍ നാലില്‍ മൂന്നു പേരും സ്ത്രീകളാണെന്നും യു.എന്‍ പറയുന്നു. ഇവരുടെ കൂടെ കുട്ടികളുണ്ടെന്നും അവര്‍ക്കെല്ലാം മനശാസ്ത്ര കൗണ്‍സിലിങ് നല്‍കണമെന്നും ബോംബിങ്ങിനിടയില്‍ പകച്ചുനില്‍ക്കുന്നവരാണിവരെന്നും യു.എന്‍ കമ്മീഷണര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles