Current Date

Search
Close this search box.
Search
Close this search box.

എത്യോപ്യന്‍ ആക്രമണം; സുഡാനില്‍ അഭയം തേടി 7000 പേര്‍

ആഡിസ് അബാബ: പടിഞ്ഞാറന്‍ എത്യോപ്യയില്‍ വംശീയാതിക്രമം വര്‍ധിച്ച സാഹചര്യത്തില്‍ 7000ത്തോളം പേര്‍ അയല്‍രാജ്യമായ സുഡാനില്‍ അഭയം തേടിയതായി യു.എന്‍.എച്.സി.ആര്‍ ( United Nations High Commissioner for Refugees) വ്യക്തമാക്കി. അയല്‍രാജ്യങ്ങളായ സുഡാനും എത്യോപ്യക്കുമിടയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അഭയാര്‍ഥികള്‍ സുഡാനിലെത്തുന്നത്.

എത്യോപ്യയിലെ ഉത്തര ടിഗ്രേ മേഖലയിലെ ക്രൂരമായ ആക്രമണത്തില്‍ നിന്ന് വേറിട്ടതാണ് ബെനിഷങ്കുല്‍-ഗുമൂസ് പ്രവിശ്യയിലെ മെറ്റകെല്‍ മേഖലയിലെ ആക്രമണം. നവംബറില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ എത്യോപ്യയില്‍ നിന്ന് 61000 പേരാണ് സുഡാനിലെ അല്‍ കദാരിഫ്, കസല മേഖലയിലേക്ക് അഭയാര്‍ഥികളായി എത്തിയത്.

മെറ്റകെലില്‍ നിന്ന് അഭയം തേടിയ 7000 പേരില്‍ അധികവും സുഡാനി സമൂഹങ്ങള്‍ക്കിടയിലാണ് താമസിക്കുന്നത്. പുതുതായി വന്നതെത്തുന്നവരുടെ മാനുഷികാവശ്യങ്ങളോട് പ്രതികരിക്കാന്‍ ബ്ലു നൈല്‍ പ്രവിശ്യയിലെ പ്രാദേശിക അധികാരികളോട് പ്രവര്‍ത്തിക്കുന്നുണ്ട്. അവരിലധികവും അതിര്‍ത്തിയിലെത്താന്‍ പ്രയാസപ്പെടുന്ന സ്ഥലങ്ങളിലാണുള്ളത് -യു.എന്‍.സി.എച്്.ആര്‍ ചൊവ്വാഴ്ച വ്യക്കമാക്കി.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മെറ്റകെലിലെ സാഹചര്യം അതിവേഗമാണ് മൂര്‍ച്ചിക്കുന്നതെന്ന് യു.എന്‍ എച്.സി.ആര്‍ വക്താവ് ബാബര്‍ ബലോച് ജനീവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles