Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ തീപിടുത്തം: മരണം 69 കടന്നു

അള്‍ജൈഴേഴ്‌സ്: വടക്കന്‍ അള്‍ജീരിയയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ അണയുന്നില്ല. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച കാട്ടുതീ മൂലം ഇതിനോടകം 69 പേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ സിവിലിയന്മാരും 28 സൈനികരുമാണ് മരിച്ചത്. വ്യാഴാഴ്ച വരെയുള്ള കണക്കാണിത്. മഹാ ദുരന്തമായാണ് ഇതിനെ വടക്കന്‍ ആഫ്രിക്കന്‍ രാജ്യം കണക്കാക്കുന്നത്. 17 ജില്ലകളിലായി 60 ഇടങ്ങളിലാണ് തീ പടര്‍ന്നുപിടിച്ചത്. തിസി ഔസുവിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച കബിലിയുടെ വടക്കന്‍ മേഖലയിലാണ് തീപ്പിടുത്തത്തിന്റെ പ്രഭവ കേന്ദ്രം. തീയണക്കാനും ആളുകളെ ഒഴിപ്പിക്കാനും അള്‍ജീരിയന്‍ അധികാരികള്‍ സൈന്യത്തെ അയച്ചിരുന്നു.

വനത്തിലൂടെ ഒന്നിലധികം തീ കത്തിപ്പിടിച്ചത് മേഖലയിലെ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗത്തിലെ പ്രധാനമായിരുന്ന ഒലിവ് മരങ്ങളും കന്നുകാലികളും കത്തിക്കരിഞ്ഞു. മേഖലയില്‍ ഇപ്പോഴും തീയണക്കാനുള്ള ശ്രമങ്ങളും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.

തീപിടുത്തത്തെ ചെറുക്കാനുള്ള സംവിധാനമൊന്നും ഈ ഗ്രാമങ്ങളില്ല. അതിനാല്‍ തന്നെ ആളുകള്‍ പച്ചിലകളും മരക്കൊമ്പുകളും മറ്റും ഉപയോഗിച്ച് തീജ്വാലകളെ നേരിടുന്നത്. ദുരന്തത്തെത്തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദു:ഖാചരണത്തിനായി പ്രസിഡന്റ് അബ്ദുല്‍ മജീദ് തിബൂന്‍ ഉത്തരവിട്ടു. തീപിടുത്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊട്ടിപ്പുറപ്പെട്ട തീപിടുത്തം നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ഉണ്ടായതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles