Current Date

Search
Close this search box.
Search
Close this search box.

2020 അവസാനത്തോടെ 500 ഇസ്രായേലി കമ്പനികള്‍ യു.എ.ഇയിലെത്തും

അബൂദബി: 2020 അവസാനത്തോടെ 500ലധികം ഇസ്രായേല്‍ കമ്പനികള്‍ യു.എ.ഇയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ 250ഓളം ഇസ്രായേല്‍ കമ്പനികള്‍ യു.എ.ഇയിലുണ്ടെന്നും ഈ വര്‍ഷാവസാനത്തോടെ ഇത് ഇരട്ടിയാകുമെന്നുമാണ് ഇസ്രായേലി അധികൃതരെ ഉദ്ധരിച്ച് ‘ഇമാറാത് അല്‍ യൗം’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിവിധ സാമ്പത്തിക മേഖലകളില്‍ യു.എ.ഇയിലെ തങ്ങളുടെ പങ്കാളികളുമായി യോജിച്ച് വിവിധ നിക്ഷേപങ്ങള്‍ ഇറക്കാന്‍ പദ്ധതിയുണ്ടെന്ന് ജറൂസലേം ഡെപ്യൂട്ടി മേയറും എമിറാതി-ഇസ്രായേലി ബിസിനസ് കൗണ്‍സില്‍ ചെയര്‍മാനുമായ ഫ്‌ലൂര്‍ ഹസന്‍ പറഞ്ഞു.

നൂതന സാങ്കേതികവിദ്യ, നവീകരണം, സുപ്രധാന കൃഷി, ആധുനിക വ്യവസായങ്ങള്‍, ടൂറിസം, റിയല്‍ എസ്റ്റേറ്റ് മേഖല എന്നിവയില്‍ നിക്ഷേപം നടത്താനാണ് ഇസ്രായേലികള്‍ ശ്രമിക്കുന്നതെന്നും അവര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം മേഖലയിലെ കൈമാറ്റത്തിന് ഇത് വഴിയൊരുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 15ന് വൈറ്റ് ഹൗസില്‍ വെച്ച് യു.എ.ഇ,ബഹ്റൈന്‍ രാഷ്ട്ര നേതാക്കള്‍ ഇസ്രായേലുമായുള്ള നയതന്ത്ര കരാറില്‍ ഒപ്പുവെച്ചതോടെയാണ് ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായത്. ട്രംപിന്റെ നേതൃത്വത്തിലായിരുന്നു കരാര്‍.

Related Articles