Current Date

Search
Close this search box.
Search
Close this search box.

2020ല്‍ 5.6 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി: ലോകബാങ്ക്

ന്യൂഡല്‍ഹി: 2020ല്‍ മൊത്തം 5.6 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതായി തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സര്‍വേ. ഡാറ്റ ഉദ്ധരിച്ച് ലോക ബാങ്ക് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി നടത്തിയ സര്‍വേയുടെ കണ്ടെത്തലുകള്‍ ഇതുവരെ അന്തിമമായി പുറത്തുവിട്ടിട്ടില്ല, എന്നാല്‍ ലോകബാങ്ക് അതിന്റെ റിപ്പോര്‍ട്ടില്‍ ആഗോള ദാരിദ്ര്യം കണക്കാക്കാന്‍ അവ ഉപയോഗിച്ചു. 2011 മുതല്‍ ഇന്ത്യ ഔദ്യോഗിക കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ ആഗോള, പ്രാദേശിക ദാരിദ്ര്യ കണക്കിലെ വിടവുകള്‍ നികത്താന്‍ CMIE (Centre for Monitoring Indian Economy) സര്‍വേയില്‍ നിന്നുള്ള കണക്കുകളാണ് ഉപയോഗിച്ചതെന്നും ലോക ബാങ്ക് പറഞ്ഞു.

2020-ല്‍ 2.3 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തിലേക്ക് വീണുവെന്ന് അവകാശപ്പെടുന്ന അന്താരാഷ്ട്ര നാണയ നിധിയില്‍ അവതരിപ്പിച്ച ഒരു പ്രബന്ധത്തേക്കാള്‍ ഇന്ത്യയിലെ ദാരിദ്ര്യത്തെക്കുറിച്ചുള്ള അതിന്റെ കണക്കുകള്‍ വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

സാമ്പത്തിക വിദഗ്ധരായ സുര്‍ജിത് ഭല്ല, കരണ്‍ ഭാസിന്‍, അരവിന്ദ് വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ദേശീയ അക്കൗണ്ടുകളെ അടിസ്ഥാനമാക്കിയുള്ള ഐഎംഎഫ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2018ല്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗത്വം രാജിവച്ച ഭല്ല നിലവില്‍ ഐഎംഎഫില്‍ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.

 

Related Articles