Current Date

Search
Close this search box.
Search
Close this search box.

അഹ്‌മദാബാദ് സ്‌ഫോടനക്കേസ്: 28 പേരെ വെറുതെ വിട്ടു, 48 പേര്‍ കുറ്റക്കാര്‍

അഹ്‌മദാബാദ്: അഹ്‌മദാബാദ് സ്ഫോടന പരമ്പര കേസില്‍ 49 പേര്‍ കുറ്റക്കാരെന്ന് വിചാരണക്കോടതി കണ്ടെത്തി. മലയാളിയായ അബ്ദുല്‍ സത്താര്‍ അടക്കം 28 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. മലയാളികളായ ശിബിലി, ശാദുലി, മുഹമ്മദ് അന്‍സാര്‍ നദ്‌വി അടക്കമുള്ളവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ഇവരുടെ ശിക്ഷ നാളെ വിധിക്കും. 2008 ജൂലൈ 26ന് അഹ്‌മ്മദാബാദില്‍ 21 ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്നതാണ് കേസ്. സ്‌ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴു മലയാളികളടക്കം മൊത്തം 77 ഓളം പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. കോട്ടയം ഈരാറ്റുപേട്ടയിലെ പി.എസ്. അബ്ദുല്‍ കരീമിന്റെ മക്കളാണ് ശിബിലിയും ശാദുലിയും. ആലുവ കുഞ്ഞുണ്ണിക്കരയിലെ പരേതനായ പെരുന്തേലില്‍ അബ്ദുല്‍ റസാഖിന്റെ മക്കളാണ് അന്‍സാറും സത്താറും. കൊണ്ടോട്ടി സ്വദേശി സൈനുദ്ദീന്‍, മകന്‍ ശറഫുദ്ദീന്‍, മംഗളൂരു മലയാളി നൗഷാദ് എന്നിവരാണ് കേസില്‍ പ്രതികളായ മറ്റു മലയാളികള്‍.

സിമി ബന്ധം ആരോപിച്ചുള്ള വിവിധ കേസുകളില്‍ പ്രതിയാക്കപ്പെട്ട് വര്‍ഷങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ ജയിലുകളിലാണ് ഇവര്‍. 2008 മാര്‍ച്ചിലാണ് ഇന്‍ഡോറില്‍ വെച്ച് സിമി ബന്ധമാരോപിച്ച് ഷിബിലിയും ശാദുലിയും അന്‍സ്വാര്‍ നദ്‌വിയും അറസ്റ്റിലായത്. ഇവര്‍ ജയിലിലായിരിക്കെ മാസങ്ങള്‍ക്കു ശേഷം നടന്ന ഗുജറാത്ത് സ്ഫോടനക്കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിച്ച് നാലുപേരും പ്രതിചേര്‍ക്കപ്പെട്ടു. കുറ്റാരോപിതരുടെ പതിമൂന്നര വര്‍ഷങ്ങള്‍ നീണ്ട വിചാരണത്തടവിനൊടുവിലാണ് അഹമ്മദാബാദ് സ്ഫോടനക്കേസില്‍ ഫെബ്രുവരി ഒന്നിനു വിധി വരുന്നത്. ശിബിലി, ശാദുലി, അന്‍സാര്‍ നദ്‌വി എന്നിവര്‍ ഭോപ്പാല്‍ അതീവ സുരക്ഷാ ജയിലിലാണ്. വിയ്യൂര്‍ ജയിലിലുള്ള അബ്ദുല്‍ സത്താര്‍ ഉടനെ ജയില്‍ മോചിതനാവും.

കോടതി വെറുതെവിട്ടവര്‍

നവേദ് ഖ്വാദ്രി,റസിയുദ്ദീന്‍ നാസര്‍ ,ഉമര്‍ കാബ്രിയ, സലിം സിപായ്, സാഖിര്‍ ഷേഖ് ,മുബിന്‍ ഷേഖ് ,മന്‍സൂര്‍ പിര്‍ഭോയി, സാഖിബ് നിസാര്‍ ഷേഖ് ,ഇ ടി സൈനുദ്ദീന്‍, ഡോ. അന്‍വര്‍ ബഗ്‌വാന്‍, യാസിന്‍ ഗുല്‍റേസ്, ഡോ. അസ്ഹദുല്ല എച്ച എ, അയാസ് സയ്യിദ്(മാപ്പുസാക്ഷി) ,സഹീര്‍ പട്ടേല്‍, യൂനുസ് മനിയാര്‍ ,അബ്ദുള്‍ സത്താര്‍, അഫാഖ് ഇഖ്ബാല്‍ സയ്യിദ്, മന്‍സര്‍ ഇമ്രാം.

Related Articles