Current Date

Search
Close this search box.
Search
Close this search box.

ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സ് 47ാം ആഴ്ചയും മുന്നോട്ട് തന്നെ

ഗസ്സ സിറ്റി: ഇസ്രായേല്‍ സൈന്യത്തിന്റെ അധിനിവേശത്തിനെതിരെ ആരംഭിച്ച് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സ് 47ാം ആഴ്ചയിലേക്ക് കടക്കുമ്പോഴും അടിപതറാതെ പോരാടുകയാണ് ഫലസ്തീന്‍ ജനത. ഇസ്രായേല്‍-ഗസ്സ അതിര്‍ത്തി വേലിക്ക് സമീപം മുടങ്ങാതെ എല്ലാ വെള്ളിയാഴ്ചയുമാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഫലസ്തീനികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്.

ഗസ്സയെ തകര്‍ക്കാനാവില്ല എന്ന മുദ്രാവാക്യവുമായി ദശാബ്ദങ്ങളായി തുടരുന്ന ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും അത്യാധുനിക ആയുധങ്ങളും പടക്കോപ്പുകളുമായി ഇസ്രായേല്‍ സൈന്യം ദിനേന തങ്ങളെ പ്രകോപിപിക്കുകയാണ് ചെയ്യുന്നതെന്നും ഉപരോധത്തിനെതിരെ രൂപം കൊണ്ട എന്‍.എ.ബി.എസ് എന്ന സംഘടന പറഞ്ഞു.

2017 ഡിസംബര്‍ മുതലാണ് ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സ് എന്ന പേരില്‍ മാര്‍ച്ച് ആരംഭിച്ചത്.
ബഫര്‍ സോണില്‍ പ്രവേശിക്കുന്ന ഫലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായി ഇസ്രായേല്‍ സൈനിക വക്താവ് അവിചായി അദ്രായി പറഞ്ഞു. നിങ്ങളുടെ സുരക്ഷ മാനിച്ച് സ്‌പെഷ്യല്‍ സെക്യൂരിറ്റി മേഖലയില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles