Current Date

Search
Close this search box.
Search
Close this search box.

ട്രംപിന് സ്വീകരണം: 45 കുടുംബങ്ങള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ 45 ചേരി കുടുംബങ്ങള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടാസ് നല്‍കി. മൊടേറ സ്‌റ്റേഡിയത്തിന് സമീപത്തെ ചേരി നിവാസികളായ 45 കുടുംബങ്ങള്‍ക്ക് അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് കഴിഞ്ഞ ദിവസം ഒഴിഞ്ഞു പോകാന്‍ നോട്ടീസ് നല്‍കിയത്. ഫെബ്രുവരി 24നാണ് ട്രംപ് ഗുജറാത്തിലെത്തുന്നത്.

ഇതിന്റെ ഭാഗമായി ട്രംപ് സഞ്ചരിക്കുന്ന റോഡിന് സമീപത്തെ ചേരികള്‍ കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ പണിത് മറച്ചിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ സ്വീകരണം നടക്കുന്ന വേദിക്ക് സമീപത്തെ കുടുംബങ്ങളോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 45 കുടുംബങ്ങളിലായി 200ലധികം പേരാണ് ഇവിടെ താമസിക്കുന്നത്. നിര്‍മാണ തൊഴിലാളികളാണ് ഇവരില്‍ ഭൂരിഭാഗവും രണ്ട ദശാബ്ദമായി ഇവര്‍ കുടുംബമായി ഇവിടെയാണ് കഴിയുന്നത്. അതേസമയം, ഒഴിയാനുള്ള നോട്ടീസ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന് പറഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലാണ് അഹ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍.

Related Articles