Current Date

Search
Close this search box.
Search
Close this search box.

32 വര്‍ഷത്തിന് ശേഷം മൊറോക്കോ ആഫ്രിക്കന്‍ യൂണിയനിലേക്ക് മടങ്ങുന്നു

റബാത്: തന്റെ രാജ്യം ആഫ്രിക്കന്‍ യൂണിയനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതായി മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പോലിസാരിയോ പ്രസ്ഥാനം വെസ്റ്റേണ്‍ സഹാറയുടെ സ്വയം ഭരണം ആവശ്യപ്പെട്ട് രൂപീകരിച്ച സഹ്‌റാവി റിപബ്ലിക്കിന് യൂണിയനില്‍ അംഗത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് 1984ലിലാണ് മൊറോക്കോ യൂണിയനില്‍ നിന്ന് പിന്‍വാങ്ങിയത്. റുവാണ്ടയുടെ തലസ്ഥാനമായി കീഗലിയില്‍ ഞായറാഴ്ച്ച നടന്ന ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടിക്ക് മുഹമ്മദ് ആറാമന്‍ അയച്ച സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിരുന്നു. കുടുംബത്തിലേക്ക് മടങ്ങാന്‍ മൊറോക്കോ നിശ്ചയിച്ചിരിക്കുകയാണെന്നും ആ നിലക്കുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി.

Related Articles