Current Date

Search
Close this search box.
Search
Close this search box.

18 വര്‍ഷമായി ഇസ്രായേല്‍ ജയിലില്‍: ദുരിത ജീവിതവുമായി മൂന്ന് ഫലസ്തീന്‍ സഹോദരങ്ങള്‍

തെല്‍ അവീവ്: 48കാരനായ നാസര്‍,46കാരനായ നസ്ര്‍ 4കാരനായ അബൂ ഹമീദ് എന്നിവരുടെ ജീവിതത്തിലെ ക്ഷുഭിത യൗവനം ഇസ്രായേല്‍ തടവറക്കുള്ളിലകപ്പെട്ടിട്ട് കഴിഞ്ഞ ദിവസം 18 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2002 മുതല്‍ ഇസ്രായേലി ജയിലില്‍ കഴിയുകയാണ് ഈ മൂന്ന് പലസ്തീന്‍ സഹോദരങ്ങള്‍. പതിവു പോലെ ഇസ്രായേല്‍ സൈന്യത്തിനെതിരെ ചെറുത്തുനിന്നു എന്ന കുറ്റമാണ് ഇവര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് സൊസൈറ്റി (പി.പി.എസ്) ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയിലെ അല്‍ അമരി അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുകയാണ് ഇവരുടെ കുടുംബാംഗങ്ങളിപ്പോള്‍.

13ാം വയസ്സില്‍ ആദ്യം അറസ്റ്റ് ചെയ്ത നാസര്‍ 31 വര്‍ഷം ഇസ്രായേല്‍ തടവറക്കുള്ളില്‍ ജീവിതം തള്ളിനീക്കി. ഏഴ് തവണയായി 50 വര്‍ഷത്തേക്ക് ജീവപര്യന്തമാണ് നാസറിനെതിരെ വിധിച്ചത്. സഹോദരന്‍ നസ്ര്‍ 28 വര്‍ഷം ഇതിനോടകം ജയില്‍ ശിക്ഷ അനുഭവിച്ചു. ഇദ്ദേഹത്തിനെതിരെയും ജീവപര്യന്തം തടവാണ് ശിക്ഷ. ഷരീഫ് 14ാം വയസ്സിലാണ് അറസ്റ്റിലാകുന്നത്. ഇവരുടെ മറ്റു രണ്ട് സഹോദരങ്ങളും ഇസ്രായേലി ജയിലിലാണ്. മറ്റൊരു സഹോദരന്‍ 1994ല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇസ്രായേല്‍ സൈന്യം ഇവരുടെ വീട് അഞ്ച് തവണയാണ് തകര്‍ത്തത്. ഇതിനു ശേഷം ഇവര്‍ അഭയാര്‍ത്ഥി ക്യാംപിലാണ് കഴിയുന്നത്. ഇത്തരത്തില്‍ ഒരു കുടുംബത്തെയാകെ ഉന്മൂലനം ചെയ്യുന്ന നടപടികളാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം മിക്ക ഫലസ്തീന്‍ കുടുംബങ്ങളോടും ചെയ്യുന്നത്.

Related Articles