Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ ബോംബിങ്ങില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: ഗസ്സ മുനമ്പില്‍ വീണ്ടും ഇസ്രായേലിന്റെ ബോംബാക്രമണം. ഞായറാഴ്ച നടന്ന വ്യോമാക്രമണത്തില്‍ മൂന്ന് കൂട്ടികളാണ് കൊല്ലപ്പെട്ടത്. 13 വയസ്സിനും 14 വയസ്സിനും ഇടയിലുള്ളവരാണ് കുട്ടികള്‍. ഗസ്സ ആരോഗ്യ വിഭാഗം വക്താവ് അഷ്‌റഫ് അല്‍ ഖിദ്‌റയാണ് കൊല്ലപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്.

കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിനു നേരെയും ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പുണ്ടായി. തെക്കന്‍ ഗസ്സ മുനമ്പിലെ ഇസ്രായേല്‍-ഗസ്സ അതിര്‍ത്തിക്കു സമീപത്തു വച്ചാണ് മൂന്നു കുട്ടികളും കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴു മാസത്തിനിടെ നടന്ന ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ 216 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. എന്നാല്‍, ഒരു ഇസ്രായേല്‍ സൈനികന്‍ മാത്രമാണ് മറുഭാഗത്ത് കൊല്ലപ്പെട്ടത്.

ശനിയാഴ്ച്ച മാത്രം ഗസ്സയിലേക്ക് ഇസ്രായേല്‍ 30ഓളം റോക്കറ്റുകള്‍ തൊടുത്തു വിട്ടിരുന്നു. ഇതില്‍ അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
ഗസ്സ മുനമ്പിലെ 12ഓളം മേഖലകളിലാണ് ശനിയാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നത്. അത്യാധുനിക രീതിയിലുള്ള പോര്‍ വിമാനങ്ങള്‍ ഉപയേഗിച്ചാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ റെയ്ഡുകള്‍ ആരംഭിച്ചിരുന്നു.

Related Articles