Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ മടിച്ച് ഇസ്രായേല്‍

വെസ്റ്റ് ബാങ്ക്: ഇസ്രായേല്‍ കുടിയേറ്റക്കാരുമായുള്ള ഏറ്റുമുട്ടലില്‍ 29 ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിന് വടക്ക് സിന്‍ജല്‍ ഗ്രാമത്തില്‍ വെളളിയാഴ്ച വൈകിട്ടാണ് സംഭവം. മൂന്ന് പേര്‍ക്ക് വെടിയേല്‍ക്കുകയും ഒരാള്‍ റബ്ബര്‍ ബുളളറ്റ് പ്രയോഗത്തിനിരയാവുകയും 25 പേര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതായി സിന്‍ജല്‍ ഗ്രാമത്തിലെ ആംബുലന്‍സ് കേന്ദ്രത്തിലെ ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു.

ഗ്രാമത്തിന് വടക്കുള്ള തങ്ങളുടെ ഭൂമി കുടിയേറ്റക്കാര്‍ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഫലസ്തീനികള്‍ സമാധാനപരമായി മാര്‍ച്ച് നടത്തുകയായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്തവരെ കുടിയേറ്റക്കാര്‍ തടഞ്ഞു. തുടര്‍ന്ന് അധിനിവേശ ഇസ്രായേല്‍ സൈന്യം കുടിയേറ്റക്കാര്‍ക്ക് വേണ്ടി ഇടപെടുകയും ഫലസ്തീനികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. അതില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേറ്റു -ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജറൂസലമിന് വടക്കുള്ള ഖലന്ദിയ ക്യാമ്പിലെ പ്രതിഷേധത്തില്‍ നിരവധി ഫലസ്തീനികള്‍ പങ്കെടുത്തു. മുഹമ്മദ് ശഹാമിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കഴിഞ്ഞ ആഗസ്റ്റ് ഏഴിന് ക്യാമ്പിലുണ്ടായ ഇസ്രായേല്‍ അതിക്രത്തെ തുടര്‍ന്നാണ് മുഹമ്മദ് ശഹാം കൊല്ലപ്പെട്ടത്.

2015 മുതലുള്ള അറസ്റ്റിന് ശേഷം കൊല്ലപ്പെട്ട നൂറോളം ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ ഇസ്രായേല്‍ കൈവശം വെച്ചിരിക്കുകയാണെന്ന് മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള ഫലസ്തീന്‍ ദേശീയ ക്യാമ്പയിന്‍ രേഖ ചൂണ്ടിക്കാണിക്കുന്നു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles