Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശില്‍ ബോട്ടപകടത്തില്‍ 28 മരണം

ധാക്ക: ബംഗ്ലാദേശില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 28 പേര്‍ മരിച്ചു. തലസ്ഥാനമായ ധാക്കയിലാണ് സംഭവം. ഇരു ബോട്ടുകളും കൂട്ടിയിടിച്ച ശേഷം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ധാക്കയിലൂടെ ഒഴുകുന്ന ബുരിഗംഗ നദിയില്‍ നൂറോളം യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടുകള്‍ ആണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ ആറ് പേര്‍ സ്ത്രീകളും മൂന്ന് കുട്ടികളുമാണ്.

റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാണാതായ 23 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അഗ്നിരക്ഷ സേനയുടെയും പൊലിസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരെല്ലാം യാത്രക്കാര്‍ ആണെന്നാണ് കരുതുന്നത്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖത്തിന് സമീപമായിരുന്നു അപകടം. രണ്ടും യാത്ര ബോട്ടുകളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Articles