Current Date

Search
Close this search box.
Search
Close this search box.

ഇംഗ്ലീഷ് ചാനലില്‍ ബോട്ട് മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു

ലണ്ടന്‍: ഫ്രാന്‍സിനെയും യു.കെയെയും വേര്‍തിരിക്കുന്ന കടലില്‍ ചെറുതോണി മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു. അഭയാര്‍ഥികള്‍ ഇംഗ്ലീഷ് ചാനല്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുകയായിരുന്നു. 31 പേരാണ് മരിച്ചതെന്ന് നേരത്തെ ഫ്രാന്‍സ് അറിയിച്ചിരുന്നെങ്കിലും, പിന്നീട് 27 പേരാണെന്ന് തിരുത്തി -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

കടല്‍ താരതമ്യേന ശാന്തമായിരുന്നതിനാല്‍ സാധാരണയിലും കൂടുതല്‍ ആളുകള്‍ ഫ്രാന്‍സിന്റെ വടക്കന്‍ തീരത്തുനിന്ന് ബുധനാഴ്ച പുറപ്പെട്ടതായി മത്സ്യതൊഴിലാളികളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ചെറുതോണി മുങ്ങിയതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാല്‍ഡ് ദാര്‍മനിന്‍ പറഞ്ഞു.

Related Articles