Current Date

Search
Close this search box.
Search
Close this search box.

മധ്യപ്രദേശില്‍ 25 പേരെ കൂട്ടി കെട്ടി മര്‍ദിച്ച സംഭവം; ഇരകള്‍ക്കെതിരെ നടപടിയെടുത്ത് പൊലിസ് -വീഡിയോ

ഖന്ദ്‌വ: മധ്യപ്രദേശിലെ ഖന്ദ്‌വയില്‍ പശുക്കടത്ത് ആരോപിച്ച് 25 പേരെ കൈകള്‍ ബന്ധിച്ച് മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ ഇരകള്‍ക്കെതിരെ കേസടുത്ത് പൊലിസ്. ഞായറാഴ്ചയായിരുന്നു മധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് 21 ട്രക്കുകളിലായി പശുക്കളെ കൊണ്ടുപോകുകയായിരുന്ന 25 പേരെ നൂറോളം പേര്‍ സംഘം ചേര്‍ന്ന് തടഞ്ഞുവെച്ച് മര്‍ദിച്ചത്. ഇവരെ നിര്‍ബന്ധിപ്പിച്ച് ‘ഗോ മതാ കീ ജയ്’ വിളിപ്പിക്കുകയും ഏത്തമിടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ മൂന്നു കിലോമീറ്റര്‍ വലിച്ചിഴച്ച് ഖല്‍വ പൊലിസ് സ്റ്റേഷനിലെത്തിക്കുകയാണ് ചെയ്തത്. ഇതിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. വടികളുമേന്തിയാണ് ഇവരെ മര്‍ദിച്ചതും വലിച്ചിഴച്ചതും.

എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ കാര്യമായ നടപടിയെടുക്കാതെ പശുക്കളെ കടത്തിയെന്ന് പറഞ്ഞ് ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഇരകള്‍ക്കെതിരെ കേസെടുക്കുകയുമാണ് പൊലിസ് ചെയ്തത്. രേഖകളില്ലാതെയും അനുമതി വാങ്ങാതെയുമാണ് പശുക്കളെ കൊണ്ടുപോയതെന്ന് പറഞ്ഞാണ് പൊലിസ് കേസെടുത്തത്. ട്രക്കുകള്‍ പിടികൂടുകയും പശുക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായും പൊലിസ് പറഞ്ഞു. എന്നാല്‍ ആക്രമികള്‍ക്കെതിരെ കാര്യമായ നടപടിയെടുക്കാന്‍ പൊലിസ് തയാറായില്ല.

Related Articles