Current Date

Search
Close this search box.
Search
Close this search box.

മോദികാലത്തെ വിദ്വേഷാതിക്രമം: കണക്ക് പുറത്തു വിട്ട് ആംനെസ്റ്റി

ന്യൂഡല്‍ഹി: മോദി ഇന്ത്യയില്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു നേരെ അരങ്ങേറിയ വിദ്വേഷാതിക്രമങ്ങളുടെ കണക്ക് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിവിധ രീതിയിലുള്ള വംശീയ-വിധ്വേഷ ആക്രമണങ്ങള്‍ക്ക് ഇരയായതില്‍ അധികവും മുസ്ലിംകളും ദലിതുകളുമാണെന്നാണ് ആംനെസ്റ്റി ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഘടന അവരുടെ വെബ്‌സൈറ്റ് മുഖേന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2015 സെപ്റ്റംബറില്‍ നടന്ന ദാദ്രി ആള്‍ക്കൂട്ടക്കൊലയെന്ന പേരിലുള്ള ആക്രമണത്തോടെയാണ് രാജ്യത്ത് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ല്‍ നടന്ന 218 വിദ്വേഷക്കൊലകളില്‍ 192 എണ്ണത്തിലും ഇരകള്‍ മേല്‍പറഞ്ഞ വിഭാഗമാണ്.

വംശീയ വിദ്വേഷം,ബലാത്സംഗം,കൊലപാതകം തുടങ്ങിയവയാണ് പ്രധാനമായും അരങ്ങേറിയത്. 2018ല്‍ ഇത്തരത്തില്‍ 721 സംഭവങ്ങളാണ് അരങ്ങേറിയത്. കൃത്യമായ കണക്കുകള്‍ വെച്ച് ഗ്രാഫിക്കല്‍ മാതൃകയിലാണ് ആംനെസ്റ്റി ഇന്ത്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Related Articles