Current Date

Search
Close this search box.
Search
Close this search box.

2021 വരെ താന്‍ അധികാരത്തിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അസദ്

ദമസ്‌കസ്: തന്റെ പ്രസിഡന്റ് പദവിയുടെ കാലാവധി പൂര്‍ത്തിയാവുന്ന 2021 വരെ അധികാരത്തിലുണ്ടാവുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. അമേരിക്കന്‍ പത്രമായ ‘ന്യൂയോര്‍ക്ക് ടൈംസ’ാണ് അസദിന്റെ പ്രസ്താവന റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ച വൈകിയിട്ട് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ അമേരിക്കന്‍, ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രസ്തുത കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
2014 മേയില്‍ സിറിയന്‍ ഭരണകൂടം നടത്തിയ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് നടത്തിയിരുന്നു. പ്രസ്തുത തെരെഞ്ഞെടുപ്പിനെ സിറിയന്‍ പ്രതിപക്ഷവും അറബ്, പാശ്ചാത്യ രാഷ്ട്രങ്ങളും അംഗീകരിച്ചിട്ടില്ല. നിരവധി സിറിയന്‍ നഗരങ്ങള്‍ ബശ്ശാറുല്‍ അസദിന്റെ നിയന്ത്രണത്തില്‍ നിന്ന് നഷ്ടപ്പെട്ടിട്ടും 88.7 ശതമാനം വോട്ടുകള്‍ നേടി അസദ് വിജയിച്ചതായിരുന്നു തെരെഞ്ഞെടുപ്പ് ഫലം. മൂന്നാമത്തെ തവണയാണ് അസദ് പ്രസിഡന്റ് പദവിയിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്നത്. ഏഴ് വര്‍ഷമാണ് സിറിയയില്‍ പ്രസിഡന്റ് പദത്തിന്റെ കാലാവധി. 2000ത്തിലാണ് പിതാവ് ഹാഫിദുല്‍ അസദിന്റെ പിന്‍ഗാമിയായി ബശ്ശാര്‍ പ്രസിഡന്റ് പദവിയിലെത്തുന്നത്. അതിന് മുമ്പ് 1971 മുതല്‍ ഭരണം നടത്തിയിരുന്നത് ഹാഫിദുല്‍ അസദായിരുന്നു.

Related Articles