Current Date

Search
Close this search box.
Search
Close this search box.

പ്രൗഢഗംഭീരമായി ഖത്തറിന്റെ ദേശീയ ദിനാഘോഷം

ദോഹ: വര്‍ണ്ണാഭമായ ചടങ്ങില്‍ ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. ദേശീയ ദിനമായ ഡിസംബര്‍ 18ന് വ്യത്യസ്തമായ മെഗാ സംഗീത,സാംസ്‌കാരിക,കായി വിനോദ പരിപാടികളാണ് അരങ്ങേറുന്നത്. ഖത്തര്‍ ഭരണകൂടം വിവിധ സംഘടനകളുമായും കമ്പനികളുമായും സ്‌കൂളുകളുമായും സഹകരിച്ചും പരിപാടികള്‍ നടത്തുന്നുണ്ട്.

സ്വദേശീയരും വിദേശീയരുമടക്കം ആയിരങ്ങളാണ് പരിപാടി കാണാനായി തലസ്ഥാനമായ ദോഹയില്‍ ഒരുമിച്ചു കൂടിയത്. കോര്‍ണിഷില്‍ വെച്ച് ഖത്തര്‍ പട്ടാളക്കാരുടെ പരേഡും യുദ്ധ വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളുടെ ഹെലികോപ്റ്ററുകളുടെ പ്രകടനങ്ങളും പരിപാടിയുടെ മാറ്റ് കൂട്ടി. രാവിലെ 9.30നായിരുന്നു പരിപാടികള്‍. വനിത സൈന്യവും,ശ്വാന വിഭാഗവും,ഒട്ടകങ്ങളും പരേഡില്‍ അണിനിരന്നു.

1878ല്‍ ഷെയ്ഖ് ജാസിം ബിന്‍ മുഹമ്മദ് അല്‍താനി തന്റെ പിതാവിന്റെ പിന്‍ഗാമിയായി രാജ്യത്തെ ഐക്യത്തിലേക്ക് നയിച്ചതിന്റെ വാര്‍ഷികമാണ് ദേശീയ ദിനാഘോഷം. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഈ വര്‍ഷം പാരച്യൂട്ട് പ്രകടനങ്ങള്‍ ഒഴിവാക്കിയിരുന്നു. മറ്റു പരിപാടികള്‍ രാത്രിയും തുടരും. സാംസ്‌കാരിക,സംഗീത പരിപാടികള്‍ വക്ര സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ചാണ് നടക്കുന്നത്. രാത്രി 8 മണിക്ക് കോര്‍ണിഷില്‍ കരിമരുന്ന് പ്രയോഗവും അരങ്ങേറും.

Related Articles