Current Date

Search
Close this search box.
Search
Close this search box.

2019ല്‍ ഫലസ്തീനിലെ ആദ്യ രക്തസാക്ഷിയായി അബ്ദുല്‍ റഊഫ്

ഗസ്സ സിറ്റി: ഇസ്രായേലിന്റെ ആക്രമണങ്ങളാല്‍ 2019ലെ ആദ്യമായി രക്തസാക്ഷിത്വം വഹിക്കുന്ന ബാലനായി മാറിയിരിക്കുകയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അബ്ദുല്‍ റഊഫ് ഇസ്മാഈല്‍ എന്ന 13കാരന്‍. ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ പരുക്കേറ്റാണ് റഊഫ് കൊല്ലപ്പെട്ടത്.

ജനുവരി 11ന് നടന്ന ആക്രമണത്തില്‍ തലയുടെ ഇടതുഭാഗത്ത് പരുക്കേറ്റ് ചികിത്സയിലായിരുന്നു റഊഫ്. ഗസ്സയിലെ ശിഫ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന റഊഫ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ഡി.സി.ഐ.പി എന്ന സംഘടനയെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടത്. 2018ല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ആകെ 57 ഫലസ്തീന്‍ കുട്ടികളാണ് കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 49 പേരും ഗസ്സ മുനമ്പില്‍ നിന്നുള്ളവരാണ്.

ഇസ്രായേല്‍ സൈന്യം നേരത്തെയും നിരായുധരായ കുട്ടികള്‍ക്ക് നേരെ ടിയര്‍ ഗ്യാസ് കാനിസ്റ്ററുകള്‍ പ്രയോഗിക്കാറുണ്ട്. റഊഫിന്റെ തലയോട്ടി തകര്‍ന്ന് തലക്കകത്ത് ആന്തരികമായി ഗുരുതര പരുക്ക് പറ്റിയിരുന്നു. തുടര്‍ന്നാണ് മരണമെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

Related Articles