Current Date

Search
Close this search box.
Search
Close this search box.

2017 മുതല്‍ സൗദിയില്‍ ജോലി നഷ്ടപ്പെട്ടത് 785,000 പേര്‍ക്ക്

റിയാദ്: 2017 മുതല്‍ സൗദിയിലെ സ്വകാര്യ മേഖലയില്‍ നിന്നും ജോലി നഷ്ടപ്പെട്ടത് 785,000 പേര്‍ക്ക്. സൗദി അറേബ്യ പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരമാണിത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് പുറത്തുവിട്ട കണക്കിലാണ് 2017 ആദ്യം മുതലുള്ള 2018 വരെയുള്ള 15 മാസത്തെ കണക്കുകള്‍ പുറത്തുവിട്ടത്.

2018 ആദ്യ പകുതി അവസാനിക്കാനിരിക്കെ രാജ്യത്ത് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം 7.71 മില്യണായി കുറഞ്ഞിട്ടുണ്ട്. 2016 അവസാനം 8.495 മില്യണ്‍ ജോലിക്കാര്‍ സൗദിയിലുണ്ടായിരുന്നു. അതേസമയം സ്വദേശി തൊഴിലാളികളുടെ എണ്ണം താരതമ്യേന വര്‍ധിച്ചിട്ടുണ്ട്. 2016ല്‍ 1.68 മില്യണ്‍ സ്വദേശികള്‍ ഉണ്ടായിരുന്നത് 2018 ആദ്യ പകുതിയോടെ 1.76 മില്യണായി വര്‍ധിച്ചിട്ടുണ്ട്. അനദോലു സര്‍വേയിലാണ് ഈ കണക്കുകളുള്ളത്.

കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യത്ത് നടക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നത്. നിരവധി തൊഴില്‍ മേഖലകളില്‍ സ്വദേശി തൊഴിലാളികള്‍ മാത്രമേ പാടുള്ളൂ എന്ന് സര്‍ക്കാര്‍ നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു.

ഇന്‍ഷൂറന്‍സ്,കമ്യൂണിക്കേഷന്‍സ്,ട്രാന്‍സ്‌പോര്‍ടേഷന്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. സൗദിയില്‍ തൊഴില്‍രഹിതരായ യുവാക്കളുടെ എണ്ണം 12.8 ശതമാനം വരെയെത്തിയിട്ടുണ്ട്. 12 തരം ജോലികളും സംരഭങ്ങളും സ്വദേശികള്‍ക്ക് മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പുതിയ നിബന്ധനകള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഏറെ പ്രതികൂലമായാണ് ബാധിക്കുന്നത്.

 

Related Articles