Current Date

Search
Close this search box.
Search
Close this search box.

2017ല്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 42 മാധ്യമപ്രവര്‍ത്തകര്‍

ദമസ്‌കസ്: 2017ല്‍ ആഭ്യന്തര യുദ്ധത്തില്‍ സിറിയയില്‍ കൊല്ലപ്പെട്ടത് 42 മാധ്യമപ്രവര്‍ത്തകര്‍. 47 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബശ്ശാര്‍ അല്‍ അസദിന്റെ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഉപരോധം മൂലം യുദ്ധത്തില്‍ മരിച്ചവരുടെ കണക്കാണിത്. ഡിസംബറില്‍ മാത്രം 2 റിപ്പോര്‍ട്ടര്‍മാര്‍ കൊല്ലപ്പെടുകയും നാലു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തു.

അസദിന്റെ സൈന്യം 17 പേരെയും ഐ.എസ് സൈന്യം 10 പേരെയും റഷ്യന്‍ സൈന്യം നാലു പേരെയുമാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 93 പേരെയാണ് 2017ല്‍ അറസ്റ്റു ചെയ്തത്.

സിറിയയില്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികള്‍ കൈകൊള്ളണം. മാധ്യമങ്ങള്‍ക്കു നേരെയുള്ള ആക്രമങ്ങളില്‍ അന്താരാഷ്ട്ര കമ്മിഷന്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യയുമായി ചേര്‍ന്നാണ് സിറിയന്‍ സൈന്യം മേഖലയില്‍ ഉപരോധം ശക്തമാക്കിയത്. സിറിയ-ഇറാന്‍ സഖ്യകക്ഷികള്‍ക്കു മേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി മേഖലയില്‍ അസ്വസ്ഥത വിതക്കുകയാണ് റഷ്യ ചെയ്യുന്നത്. 2011 മുതലാണ് സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായത്. സര്‍ക്കാര്‍ വിരുദ്ധ സഖ്യവും ഐ.എസ് തീവ്രവാദികളും സര്‍ക്കാര്‍ സൈന്യത്തിനെതിരേയാണ് യുദ്ധം ചെയ്യുന്നത്.  

 

 

Related Articles