Current Date

Search
Close this search box.
Search
Close this search box.

2016ല്‍ ഇസ്രയേലിലേക്ക് ഏറ്റവുമധികം ജൂതന്‍മാര്‍ കുടിയേറിയത് റഷ്യയില്‍ നിന്ന്

തെല്‍അവീവ്: റഷ്യയില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറുന്ന ജൂതന്‍മാരുടെ എണ്ണം ഫ്രാന്‍സില്‍ നിന്നും വരുന്നവരുടെ എണ്ണത്തെ മറികടന്നതായി ഇസ്രയേല്‍ കുടിയേറ്റകാര്യ മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. 2016ല്‍ 27,000 ആളുകളാണ് ഇസ്രയേലിലേക്ക് കുടിയേറിയിട്ടുള്ളത്. 2015ല്‍ 31,000 ആളുകളായിരുന്നു കുടിയേറിയത്. പുതുതായി കുടിയേറിയവരില്‍ ഏഴായിരത്തോളം പേര്‍ റഷ്യയില്‍ നിന്നും 5500 പേര്‍ യുക്രൈനില്‍ നിന്നുമാണ്. അതേസമയം അതിനും മുമ്പത്തെ രണ്ടു വര്‍ഷങ്ങളില്‍ ഏറ്റവുമധികം ജൂത കുടിയേറ്റക്കാര്‍ വന്നിട്ടുള്ള ഫ്രാന്‍സില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അയ്യായിരം ആളുകളാണ് കുടിയേറിയിട്ടുള്ളത്.
അഞ്ച് ലക്ഷത്തോളം ജൂതന്‍മാര്‍ വസിക്കുന്ന ഫ്രാന്‍സാണ് യൂറോപില്‍ ജൂതജനസംഖ്യയുടെ കാര്യത്തില്‍ മുന്നിലുള്ള രാഷ്ട്രം. അതേസമയം അമേരിക്കയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 2900 ജൂതന്‍മാരാണ് ഇസ്രയേലിലേക്ക് കുടിയേറിയിട്ടുള്ളത്. ബ്രസീല്‍, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറ്റം ഉണ്ടായിട്ടുണ്ട്. 1948ല്‍ ഇസ്രയേല്‍ രൂപീകരിച്ചതിന് ശേഷം മൂന്ന് ദശലക്ഷത്തില്‍ പരം ജൂതന്‍മാര്‍ ഇസ്രയേലിലേക്ക് കുടിയേറിയിട്ടുണ്ട്.

Related Articles