Current Date

Search
Close this search box.
Search
Close this search box.

2015ല്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 67% വര്‍ധനവ്: എഫ്.ബി.ഐ

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ ഏഴ് ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ടെന്നും, അതില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 67 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും എഫ്.ബി.ഐ വാര്‍ഷിക റിപോര്‍ട്ട് വ്യക്തമാക്കുന്നു. 2001 സെപ്റ്റംബര്‍ 11ന് സംഭവത്തിന് ശേഷം മുസ്‌ലിംകള്‍ക്കെതിരെ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടന്നിട്ടുള്ള വര്‍ഷമാണ് 2015. എഫ്.ബി.ഐ റിപോര്‍ട്ടനുസരിച്ച് രാജ്യത്ത് 5,850 വിദ്വേഷ സംഭവങ്ങളാണ് 2015ല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2014 വര്‍ഷത്തിലത് 5,479 ആയിരുന്നു. 2014ല്‍ മുസ്‌ലിംകള്‍ക്കെതിരെ 154 വിദ്വേഷ പ്രകടന സംഭവങ്ങളുണ്ടായപ്പോള്‍ 2015ല്‍ അത് 257 ആയി ഉയര്‍ന്നിരിക്കുന്നു. മുസ്‌ലിംകള്‍ക്കെതിരെയുള്ള ആക്രമണങ്ങൡലുണ്ടായത് പോലെ ജൂത വിഭാഗക്കാര്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും എതിരെയുള്ള ആക്രമണങ്ങളിലും കഴിഞ്ഞ വര്‍ഷം വര്‍ധനവുണ്ടായിട്ടുണ്ടെന്ന് റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles