Current Date

Search
Close this search box.
Search
Close this search box.

2011ന് ശേഷം ആദ്യമായി ബ്രിട്ടന്‍ തെഹ്‌റാനിലേക്ക് അംബാസഡറെ നിശ്ചയിച്ചു

ലണ്ടന്‍: നിക്കോളാസ് ഹോപ്റ്റനെ ഇറാനിലെ ബ്രിട്ടീഷ് അംബാസഡറായി നിശ്ചയിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2011ന് ശേഷം ആദ്യമായിട്ടാണ് ബ്രിട്ടന്‍ ഇറാനിലേക്ക് അംബാസഡറെ നിശ്ചയിക്കുന്നത.് ഇറാനുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണിതെന്നും പ്രസ്താവന വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് തെഹ്‌റാനില്‍ ബ്രിട്ടീഷ് എംബസി പ്രവര്‍ത്തനമാരംഭിച്ചത്.
ഇറാനും തന്റെ രാഷ്ട്രത്തിനുമിടയിലെ ബന്ധത്തിലെ സുപ്രധാന നിമിഷമെന്നാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സണ്‍ അംബാസഡറുടെ നിയമനത്തെ വിശേഷിപ്പിച്ചത്. ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനും പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍ക്കുമിത് ഗുണകരമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനോടൊപ്പം മനുഷ്യാവകാശം, പ്രദേശത്തെ ഇറാന്‍ വഹിക്കുന്ന പങ്ക് തുടങ്ങിയ കാര്യങ്ങളില്‍ നേരിട്ട് സംവദിക്കാനുള്ള അവസരം കൂടി ഇതിലൂടെ ഒരുക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
1989ലാണ് ഹോപ്റ്റണ്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തില്‍ സേവനം ആരംഭിച്ചത്. 2012-2013 കാലയളവില്‍ യമനിലും 2013-2015 കാലയളവില്‍ ഖത്തറിലും അദ്ദേഹം അംബാസഡര്‍ സ്ഥാനം വഹിച്ചു. ബ്രിട്ടന്‍ ഇറാന് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ പ്രതിഷേധിച്ച് 2011 നവംബറില്‍ തെഹ്‌റാനിലെ ബ്രിട്ടീഷ് എംബസിക്ക് കീഴിലുള്ള കെട്ടിടം പ്രകടനക്കാര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇറാനിലെ ബ്രീട്ടീഷ് എംബസി അടച്ചു പൂട്ടിയത്. അതോടൊപ്പം ലണ്ടനിലെ ഇറാന്‍ എംബസിയും അടച്ചു പൂട്ടിയിരുന്നു.

Related Articles