അഹ്‌മദാബാദ്: 2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസില്‍ ഒരാള്‍ക്ക് കൂടി ജീവപര്യന്തം വിധിച്ച് ഗുജറാത്ത് കോടതി. 2002 ഫ്രെബ്രുവരി 27ന് ഗ്രോധ്ര സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന്റെ കോച്ച് എസ് 6 കോച്ച് കത്തിക്കുകയും, അത് 59 പേരുടെ മരണത്തിന് കാരണമാകുകയും ചെയ്തിരുന്നു. അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരാണ് കോച്ചിലുണ്ടായിരുന്നത്.
ഈ സംഭവമാണ് ഗുജറാത്ത് കലാപത്തിന് വഴിവെച്ചത്. കലാപത്തില്‍ 1044 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണുന്നത്. 19 വര്‍ഷമായി ഒളിവിലായിരുന്ന റഫീഖ് ബതുക് എന്നയാളെ 2021 ഫെബ്രുവരിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വിചാരണ ആരംഭിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട 35-ാമത്തെ ആളാണ് ബതുക്കെന്ന് സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ കൊഡേകര്‍ പറഞ്ഞു. scroll.in ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp