Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ 200ലധികം കുഴിമാടങ്ങള്‍ കണ്ടെത്തി

ബഗ്ദാദ്: ഐ.എസ് ഭീകരരുടെ അധീനതയിലായിരുന്ന പ്രദേശത്ത് നിന്നും 200ലധികം ശവക്കല്ലറകള്‍ കണ്ടെത്തി. യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി പറയുന്നത്. ഇറാഖിലെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളായ നിനേവ,കിര്‍കുക്,സലാഹ് അല്‍ ദിന്‍,അംബര്‍ എന്നിവടങ്ങളിലാണ് 202 വലിയ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. ഇതിലും കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

2014 ജൂണ്‍ മുതല്‍ 2017 ഡിസംബര്‍ വരെ മേഖല ഐസിസ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്നു. ഈ സമയത്ത് പ്രദേശത്ത് നടന്ന യുദ്ധത്തിന്റെ ഇരകളാണിതെന്നാണ് കണ്ടെത്തല്‍. എത്ര പേരുടെ കുഴിമാടങ്ങളാണിതെന്ന് കണ്ടെത്തല്‍ പ്രയാസകരമാണെന്നും ആയിരം കുഴിമാടങ്ങള്‍ വരെ ചിലയിടങ്ങളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles