Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: ഗവണ്‍മെന്റിനെതിരായ പ്രതിഷേധത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: പ്രതിഷേധകരും പോലീസും തമ്മിലെ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരുപാട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗവണ്‍മെന്റിനെതിരായി രാജ്യത്തെ ജനങ്ങള്‍ തൊഴിലില്ലായ്മ, അഴിമതി, ജനസേവനത്തിലെ അപാകത എന്നിവ ചൂണ്ടികാണിച്ച് രംഗത്തിറിങ്ങുകയായിരുന്നു. നൂറുകണക്കിന് പ്രതിഷേധകരില്‍ ബിരുദധാരികളുമുണ്ടായിരുന്നു. പ്രതിഷേധം ശക്തമായി അരങ്ങേറിയത് ബഗ്ദാദിലായിരുന്നു. സമരക്കാര്‍ സുരക്ഷ സേനയുമായി ഏറ്റുമുട്ടി. സുരക്ഷ സേന റബര്‍ ബുളളറ്റുകളും ജലപീരങ്കികളും കണ്ണീര്‍വാതകവും പ്രതിഷേധകരെ പിരിച്ചുവിടുന്നതിനായി പ്രയോഗിച്ചു.

ജോലി നല്‍കുന്നതിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും രാജ്യത്തെ ഭരണകൂടം പരാജയമാണെന്ന് സര്‍വകലാശാല ബിരുദധാരികള്‍ പ്രതിഷേധത്തില്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ബാഗ്ദാദില്‍ സമാധാനപരമായാണ് സമരത്തിന് തുടക്കം കുറിച്ചത്. ആയിരകണക്കിന് ആളുകല്‍ നഗരത്തിന്റെ പ്രധാന കേന്ദ്രമായ തഹരീര്‍ ചത്വരത്തിലാണ് മാര്‍ച്ച് നടത്തിയത്.

Related Articles