Current Date

Search
Close this search box.
Search
Close this search box.

1967ലെ അതിര്‍ത്തി പ്രകാരം ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ പിന്തുണക്കും: ചൈന

ബീജിംഗ്: 1967ലെ അതിര്‍ത്തി പ്രകാരം ഖുദ്‌സ് തലസ്ഥാനമായിട്ടുള്ള പരമാധികാരമുള്ള ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ തന്റെ രാജ്യം പിന്തുണക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. കഴിഞ്ഞ ദിവസം ഫലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികിക്കൊപ്പം ബീജിംഗില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ എഴുപത് വര്‍ഷക്കാലയളവിനുള്ളില്‍ പരമാധികാരമുള്ള ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാത്തത് അക്രമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്രയേലിനും ഫലസ്തീനുമിടയിലെ സമാധാന ചര്‍ച്ചകള്‍ക്ക് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് അറുതി വരുത്തുകയും പുതിയ കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണവും നിരപരാധികളായ സിവിലിയന്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  ഇരുകക്ഷികള്‍ക്കുമിടയിലെ സമാധാന ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഫലസ്തീന്റെ വളര്‍ച്ചക്ക് പിന്തുണ നല്‍കുമെന്നും വാങ് യി വ്യക്തമാക്കി.

Related Articles