Current Date

Search
Close this search box.
Search
Close this search box.

19 വീടുകള്‍ നിര്‍മിച്ചു പുതിയ ചരിത്രവുമായി മലയാളി കൂട്ടായ്മ

ബാംഗ്ലൂര്‍: പത്തൊന്‍പത് വീടുകള്‍ പണിത് അതിന്റെ താക്കോല്‍ ഏല്‍പ്പിക്കുമ്പോള്‍ നഗരത്തിലെ ഈ മലയാളി കൂട്ടായ്മ പുതിയ ചരിത്രം തീര്‍ക്കുകയാണ്. പല പ്രവാസി സംഘങ്ങളും കക്ഷി രാഷ്ട്രീയത്തിലും വിഭാഗീയതയിലും വിഹരിക്കുമ്പോള്‍ നഗരത്തിലെ ചേരി പ്രദേശത്തെ അശരണര്‍ക്ക് വീടുകള്‍ ഒരുക്കി പുതു മാതൃക സൃഷ്ടിക്കുയാണ് ഹിറ വെല്‍ഫെയര്‍ അസോസിയേഷന്‍ (HWA). മലയാളികളുടെ നേതൃത്വത്തില്‍ ആദ്യമായാണ് ബാംഗ്‌ളൂര്‍ നഗരത്തില്‍ ഇത്രയും വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ബാംഗളൂരിലെ ഏറ്റവും വലിയ ചേരി ആയ ഡി.ജെ. ഹള്ളിയില്‍ 17 വീടുകളും കോറമംഗലയില്‍ രണ്ടു വീടുകളുമാണ് സംഘം നിര്‍മിച്ചത്. വീടുകളുടെ താക്കോല്‍ ദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ബാംഗ്ലൂര്‍ റമദാന്‍ സംഗമ വേദിയില്‍ വച്ച് നിര്‍വഹിച്ചു.
പത്ത് വര്‍ഷമായി കോള്‍സ് പാര്‍ക് ഹിറാ സെന്റര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഹിറാ വെല്‍ഫെയര്‍ അസോസിയേഷന്‍ ഈ വര്‍ഷം എഴുപത് ലക്ഷത്തോളം രൂപയാണ് ജീവകാരുണ്യ മേഖലയില്‍ ചിലവഴിച്ചത്. റേഷന്‍, ചികിത്സ, വിദ്യാഭ്യാസ സഹായം എന്നീ വിഭാഗങ്ങളില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് വ്യക്തിത്വ ബോധവല്‍ക്കരണ ക്ലാസുകള്‍, സ്ത്രീ പരസ്പര കൂട്ടായ്മകള്‍, ഗൃഹ നാഥന്മാര്‍ക്കുള്ള ജീവിതോപാധി സഹായം എന്നിവക്കും HWA നേതൃത്വം നല്‍കുന്നു. നഗരത്തിലെ 20കേന്ദ്രങ്ങളിലെ നൂറില്‍ പരം വളണ്ടിയര്‍മാറിലൂടെയാണ് സംഘം പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ ആക്കുന്നത്. ചേരികളില്‍ പുതിയ വീടുകളുടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നത് ‘ഉദ്ഭവ് ‘ എന്ന വിഭാഗത്തിന് കീഴില്‍ ആണ്. വിദ്യാദ്യാസ പ്രവര്‍ത്തങ്ങള്‍ക്ക് സഹായമായി സിജി, ആന്റ്‌സ് ടു ഗൈന്‍ട് തുടങ്ങിയ എന്‍.ജി.ഓ കളും സഹായങ്ങള്‍ ചെയ്യുന്നു. ഒഴിവു ദിനങ്ങളില്‍ HWA നടത്തുന്ന ശുചിത്വ പരിപാടികള്‍, പരിസ്ഥിതി ബോധവല്‍ക്കരണം, വീടുകളുടെ പെയിന്റിംഗ്, തുടങ്ങിയ പരിപാടികളില്‍ നഗരത്തിലെ ധാരാളം പ്രൊഫഷണലുകളും സജീവമായി വളണ്ടിയര്‍ സേവനം അനുഷ്ഠിക്കുന്നു. റമദാന്‍ മാസത്തെ സകാത്ത്, മറ്റു ദാനങ്ങള്‍ എന്നിവയിലൂടെ ആണ് പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നത്. ഈ വര്‍ഷം ഒരു കോടി രൂപയുടെ ചാരിറ്റി പ്രവര്‍ത്തങ്ങളാണ് ലക്ഷ്യം വെക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

Related Articles