Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 157 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: രാജ്യത്തുടനീളം അരങ്ങേറിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇറാഖില്‍ ഇതുവരെയായി 157 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അന്വേഷണ കമ്മിഷന്‍ ആണ് ചൊവ്വാഴ്ച കണക്കുകള്‍ പുറത്തുവിട്ടത്. പ്രതിഷേധം തടയാന്‍ ഇറാഖ് സുരക്ഷ സേന തോക്കും മറ്റു വെടിക്കോപ്പുകളും ശക്തമായ ബലപ്രയോഗവും നടത്തിയതാണ് മരണസംഖ്യ വര്‍ധിക്കാനിടയായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാഗ്ദാദില്‍ മാത്രം 111 പേര്‍ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷ സേനയുടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സേനയുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടെന്നും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നും അന്വേഷണ കമ്മിഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ക്കാന്‍ തത്സമയം വെടിക്കോപ്പുകള്‍ ഉപയോഗിക്കാനോ ഉന്നത വൃത്തങ്ങളില്‍ നിന്നും ഔദ്യോഗിക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. സമരക്കാരെ പിരിച്ചുവിടാന്‍ സൈന്യം വെടിയുതിര്‍ത്തതാണ് കൂടുതല്‍ പേരുടെ മരണത്തിനിടയാക്കിയത്.

Related Articles