Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ സര്‍വകലാശാലകള്‍ക്കുള്ള ഫണ്ടിങ് യൂറോപ്യന്‍ യൂണിയന്‍ നിര്‍ത്തണമെന്നാവശ്യം

പാരിസ്: ഇസ്രായേല്‍ സര്‍വകലാശാലകള്‍ക്ക് ധനസഹായം നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് 21 രാജ്യങ്ങളില്‍ നിന്നുള്ള 160 അക്കാദമീഷ്യന്‍മാരുടെ സംഘം ആവശ്യപ്പെട്ടു. 100 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയില്‍ നിന്നും ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും ഇസ്രായേല്‍ സര്‍വകലാശാലകളെ നിരോധിക്കണമെന്നും യൂറോപ്യന്‍ കമ്മീഷന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇസ്രായേലി സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നത് നിരോധിച്ചുകൊണ്ട് ഹൊറൈസണ്‍ 2020ലെ ഫണ്ടിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ യൂറോപ്യന്‍ യൂണിയന്റെ തത്വപരമായ നിലപാടിനെ സംഘടന അഭിനന്ദിച്ചു.

ഇസ്രായേലിനെ സൈനിക അധിനിവേശ ഭരണകൂടം, കുടിയേറ്റ കൊളോണിയലിസം, വര്‍ണ്ണവിവേചനം എന്നീ പട്ടികയില്‍പെടുത്തി ഒന്നുകൂടെ മുന്നോട്ട് പോയി എല്ലാ ഇസ്രായേലി അക്കാദമിക് സ്ഥാപനങ്ങളെയും ഇത്തരം ഫണ്ടിങ്ങില്‍ നിന്ന് ഒഴിവാക്കണമെന്നും അക്കാദമീഷ്യന്മാര്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു.

Related Articles