Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഇറാഖില്‍ 13 ഡോക്ടര്‍മാര്‍ മരിച്ചു

ബാഗ്ദാദ്: കോവിഡ് ബാധിച്ച് ഇതിനോടകം ഇറാഖില്‍ 13 ഡോക്ടര്‍മാര്‍ മരിച്ചു.
ഫെബ്രുവരി മുതലുള്ള കണക്കാണിതെന്ന് ഇറാഖ് അധികൃതര്‍ അറിയിച്ചു. ഇറാഖില്‍ ആകെ 775 പേര്‍ക്ക് വൈറസ് ബാധയേറ്റിരുന്നു. ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ച് രോഗികള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് എല്ലാ ഡോക്ടര്‍മാരും പരമാവധി ശ്രമിക്കുന്നുണ്ട്. ഇറാഖ് ഡോക്ടേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അല്‍ അമീര്‍ ഷിമരി പറഞ്ഞു.

ഇറാഖില്‍ കോവിഡ് അണുബാധകള്‍ അതിവേഗം വര്‍ദ്ധിക്കുന്നതിനിടെ രാജ്യത്തെ ആരോഗ്യ മേഖലയുടെ തകര്‍ച്ചയെക്കുറിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട് ഇതിനകം 43,262 പേര്‍ക്കാണ് ഇറാഖില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 1660 പേര്‍ മരിച്ചു. 19983 പേര്‍ക്ക് രോഗം ഭേദമായി.

Related Articles