Current Date

Search
Close this search box.
Search
Close this search box.

10 വര്‍ഷ ചാലഞ്ച്: പശ്ചിമേഷ്യന്‍ യുദ്ധക്കെടുതികള്‍ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയ

റഖ: സോഷ്യല്‍ മീഡിയകള്‍ തുറന്നാല്‍ ഇപ്പോള്‍ എങ്ങും വിവിധ ചലഞ്ചുകളുടെ ഘോഷയാത്രയാണ്. അവസാനമായി സോഷ്യല്‍ മീഡിയകളില്‍ വന്ന ഒരു ചലഞ്ചാണ് #10 Years Challenge. അതായത് പത്ത് വര്‍ഷം മുമ്പുള്ളതും ഇപ്പോഴത്തെയും നിങ്ങളുടെയോ മറ്റോ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുക. ഈ ഹാഷ് ടാഗ് ഏറ്റുപിടിച്ചിരിക്കുകയാണ് ലോകം മുഴുവന്‍.

gaza

അതിനിടെയാണ് ഇതേ ഹാഷ്ടാഗില്‍ പശ്ചിമേഷ്യന്‍ യുദ്ധക്കെടുതികളും കഷ്ടതകളും വിവരിക്കുന്ന ഫോട്ടോകളും ഹാഷ്ടാഗ് ക്യാംപയിനിങ്ങും വൈറലായത്. അറബ് ലോകത്തെ യുദ്ധക്കെടുതികളുടെ ആഴം ലോകത്തെ അറിയിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.

പ്രധാനമായും സിറിയ,ഫലസ്തീന്‍, ലിബിയ,യെമന്‍ തുടങ്ങിയ രാജ്യങ്ങളുടെ യുദ്ധക്കെടുതികളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. 10 വര്‍ഷം മുന്‍പത്തെയും ഇപ്പോഴത്തെയും സിറിയയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ആശ്ചര്യപ്പെട്ടുപോകും.

മനോഹര സുന്ദരമായ സിറിയന്‍ നഗരങ്ങളും ദമസ്‌കസ് പട്ടണവും ഇന്ന് തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലാണ്. ഇതുപോലെ തന്നെ ട്രിപ്പോളി,ജോര്‍ദാന്‍,ഗസ്സ,വെസ്റ്റ് ബാങ്ക്,സന്‍ആ തുടങ്ങിയ നഗരങ്ങളും ബോംബിങ്ങും റോക്കറ്റാക്രമണവും മൂലം നശിച്ചു വെണ്ണീറായ സ്ഥിതിവിശേഷമാണ്.

raqa- syria

ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ആളുകള്‍ ഫേസ്്ബുക്ക്,ടിവിറ്റര്‍,വാട്‌സാപ് തുങ്ങിയവയിലൂടെ വൈറലാക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളും ഇത്തരം ചിത്രങ്ങളും വാര്‍ത്തകളും ഏറ്റെടുത്ത് കഴിഞ്ഞു.

syria

Related Articles