Current Date

Search
Close this search box.
Search
Close this search box.

മോസ്‌കോ ചര്‍ച്ച: താലിബാന് 10 രാഷ്ട്രങ്ങളുടെ പിന്തുണ

മോസ്‌കോ: അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന്‍ ഭരണ നേതാക്കള്‍ മോസ്‌കോയില്‍ നടന്ന ചര്‍ച്ചയില്‍ 10 പ്രാദേശിക ശക്തികളുടെ പിന്തുണ നേടി. അഫ്ഗാനിലെ മാനുഷിക ദുരന്തവും, സാമ്പത്തിക തകര്‍ച്ചയും തടയുന്നതിന് സഹായിക്കുന്ന യു.എന്നിന്റെ ദാതാക്കളുടെ സമ്മേളന ആശയത്തിന് രാഷ്ട്രങ്ങള്‍ ചര്‍ച്ചയില്‍ പിന്തുണ അറിയിക്കുകയായിരുന്നു.

റഷ്യ, ചൈന, പാക്കിസ്ഥാന്‍, ഇന്ത്യ, ഇറാന്‍, മുമ്പ് മധ്യേഷ്യന്‍ സോവിയറ്റ് രാഷ്ട്രങ്ങളായ കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍, തുര്‍ക്കിമെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവര്‍ താലിബാനൊപ്പം ചേര്‍ന്ന് അഫ്ഗാന്‍ പുനര്‍നിര്‍മിക്കുന്നതിന് കഴിയും വേഗത്തില്‍ ഇത്തരം സമ്മേളനം നടത്തണമെന്ന് ബുധനാഴ്ച യു.എന്നിനോട് ആവശ്യപ്പെട്ടു.

സാങ്കേതിക കാരണങ്ങളാല്‍ മോസ്‌കോ ചര്‍ച്ചയില്‍ യു.എസിന് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് യു.എസ് അറിയിച്ചു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles