Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: പത്ത് മില്യൺ കുട്ടികൾ വിദ്യാലയങ്ങളിലേക്ക്

ബ​ഗ്ദാദ്: പത്ത് മില്യൺ കുട്ടികൾക്ക് വിദ്യാലയങ്ങൾ തുറന്നുകൊടുത്ത് ഇറാഖ്. കോവിഡ് -19 കാരണമായി ഫെബ്രുവരി അവസാനത്തിൽ രാജ്യം അടച്ചിടലിലേക്ക് പ്രവേശിച്ചതിന് ശേഷം വിദ്യാർഥികൾക്ക് ആദ്യമായാണ് വിദ്യാലയങ്ങൾ തുറന്നുകൊടുക്കുന്നത്. പ്രവർത്തി ദിവസം അഞ്ച് ദിവസത്തിന് പകരം ആറ് ദിവസമായിരിക്കും. സാമൂഹിക അകലം പാലിച്ച് 50 കുട്ടികൾക്ക് ഒരു ക്ലാസ് മുറിയെന്ന രീതിയിലാണ് വിദ്യാലയ പ്രവേശനം സാധ്യമാക്കുക.

തുടക്ക വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരു ദിവസവും പഴയ വിദ്യാർഥികൾക്ക് രണ്ട് ദിവസവുമായിരിക്കും ക്ലാസുകളുണ്ടാവുക. ശേഷിക്കുന്നത് ഓ‍ൺലൈൻ സംവിധാനങ്ങളെ ആശ്രയിച്ചുമായിരിക്കും.

Related Articles