Current Date

Search
Close this search box.
Search
Close this search box.

ഹോളിവുഡ് താരം നതാലി ഇസ്രായേലിന്റെ പരിപാടി ബഹിഷ്‌കരിച്ചു

വാഷിങ്ടണ്‍: പ്രമുഖ ഹോളിവുഡ് താരവും ഇസ്രായേലി-അമേരിക്കന്‍ നടിയുമായ നതാലി പോര്‍ട്മാന്‍ ഇസ്രായേലിന്റെ പരിപാടി ബഹിഷ്‌കരിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങളോട് തനിക്കു യോജിപ്പില്ലെന്നും അദ്ദേഹത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ ഇസ്രായേലില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ലെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഈ വര്‍ഷത്തെ ജെനസിസ് അവാര്‍ഡ് ജേതാവായി തെരഞ്ഞെടുക്കപ്പെട്ട നതാലി അവാര്‍ഡ് ദാന ചടങ്ങാണ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ജറൂസലേമില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച തങ്ങളുടെ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജൂത വിഭാഗക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണിത്. യു.എസിലും ഇസ്രായേലിലുമായി ഇരട്ട പൗരത്വമുള്ള താരമാണ് നതാലി. 2 മില്യണ്‍ ഡോളറാണ് അവാര്‍ഡ് തുക. അടുത്തിടെയുള്ള ഇസ്രായേലിന്റെ ഫലസ്തീന്‍ വിരുദ്ധ നയ-നിലപാടില്‍ പ്രതിഷേധിച്ചാണ് താരം അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇന്ന് നടക്കുന്ന ജൂതരുടെ അതിക്രമങ്ങള്‍ എന്റെ മൂല്യങ്ങളോട് യോജിക്കുന്നതല്ലെന്നും ഞാന്‍ അതിക്രമങ്ങള്‍ക്കും അഴിമതിക്കും അസമത്വത്തിനും അധികാര ദുര്‍വിനിയോഗത്തിനും എതിരാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles