Current Date

Search
Close this search box.
Search
Close this search box.

ഹൊദൈദ വിമാനത്താവളത്തില്‍ സൗദി സഖ്യസേനയുടെ വ്യോമ ഉപരോധം

ഹൊദൈദ:  യെമനിലെ ഹൊദൈദ വിമാനത്താവളത്തിന്റെ നിയന്ത്രണം സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന പിടിച്ചെടുത്തു. ഞായറാഴ്ചയാണ് സൗദി ഇവിടെ വ്യോമ ഉപരോധം ഏര്‍പ്പെടുത്തിയത്. മൂന്നു വര്‍ഷമായി മേഖലയില്‍ തുടരുന്ന രൂക്ഷമായ യുദ്ധത്തിന്റെ പ്രധാന വഴിത്തിരിവായാണ് ഇതിനെ കാണുന്നത്. ഇറാന്റെ നേതൃത്വത്തിലുള്ള ഹൂതികളുടെ നിയന്ത്രണത്തില്‍ നിന്നാണ് ഇത്് പിടിച്ചെടുക്കുന്നത്. ശക്തമായ പോരാട്ടത്തിലൂടെ വിമാനത്താവളം പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ചെങ്കടല്‍ വഴി യെമന്‍ തലസ്ഥാനമായ സന്‍ആയിലേക്കുള്ള സപ്ലൈ ലൈനുകള്‍ മുറിച്ചുമാറ്റിയിട്ടുണ്ട്.

സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഇരുപതോളം വ്യോമ റെയ്ഡുകള്‍ നടന്നതിനു ശേഷമാണ് ഉപരോധം ഏര്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 2015 മുതല്‍ യു.എ.ഇയുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയുമടക്കം പിന്തുണയോടെ മേഖലയില്‍ സൗദി യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്.

 

Related Articles