Current Date

Search
Close this search box.
Search
Close this search box.

ഹൃദയങ്ങളെ ശുദ്ധീകരിച്ച് ഫാസിസത്തിനെതിരെ ഒന്നിക്കുക: അഡ്വ. ലൈല അശ്‌റഫ്

മലപ്പുറം: ഹൃദയങ്ങളെ ശുദ്ധീകരിച്ച് ഫാസിസത്തിനെതിരെ എല്ലാവരും ഒരുമിക്കണമെന്ന് വിമന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കേരള പ്രസിഡണ്ട് അഡ്വ. ലൈല അശ്‌റഫ് അഭിപ്രായപ്പെട്ടു. ജിഐഒ കേരള സംഘടിപ്പിക്കുന്ന ‘സ്റ്റാന്റ് വിത്ത് ഫ്രെയിംഡ്’ കാമ്പയിന്റെ ഭാഗമായി ‘അസഹിഷ്ണുതയുടെ ഇന്ത്യന്‍ വര്‍ത്തമാനങ്ങള്‍’ എന്ന പ്രമേയത്തില്‍ ജിഐഒ മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.  
വിഭാഗീയ ദേശീയത പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഭരണാധികാരികള്‍ വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണ് ഇപ്പോള്‍ കാണുന്നത്.  ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുന്ന വര്‍ഗീയതയുടെയും അനീതിയുടെയും പ്രത്യയശാസ്ത്രത്തിനെതിരെ, ഇഛാശക്തിയോടെ ഇടപെടാന്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ചുകൊണ്ട് ജനാധിപത്യ പാര്‍ട്ടികള്‍ തയ്യാറാവേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
റംസീന (എസ്എഫ്‌ഐ), ജസ്‌ല (കെഎസ് യു), നജ്ദ (ഫ്രറ്റേണിറ്റി), ശീതള്‍ ശ്യാം ശീതള്‍ (ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്), സുഭദ്ര വണ്ടൂര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), ജമീല ടീച്ചര്‍ (എംജിഎം), ഹുസ്‌ന മുംതാസ് (ജിഐഒ) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജിഐഒ സംസ്ഥാന സെക്രട്ടറി ഫസ്‌ന മിയാന്‍ മോഡറേറ്ററായിരുന്നു. ജി.ഐ.ഒ ജില്ലാ പ്രസിഡണ്ട് ഷനാനീറ സ്വാഗതവും വൈസ് പ്രസിഡണ്ട് സഹ്‌ല മേലാറ്റൂര്‍ നന്ദിയും പറഞ്ഞു.

Related Articles