Current Date

Search
Close this search box.
Search
Close this search box.

ഹൂഥികളുടെ ഭീഷണികളെ ഭയപ്പെടുന്നില്ല: യു.എ.ഇ മന്ത്രി

അബൂദബി: ഹൂഥി നേതാവ് അബ്ദുല്‍ മലിക് അല്‍ഹൂഥിയുടെ തന്റെ രാജ്യത്തിന് നേരെയുള്ള ഭീഷണിയെ ഭയക്കുന്നില്ലെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഖര്‍ഖാശ്. പ്രദേശത്തിന്റെ സുരക്ഷ സംബന്ധിച്ച അവരുടെ ദുരുദ്ദേശ്യമാണത് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അബൂദബി തങ്ങളുടെ മിസൈലുകളുടെ ആക്രമണ ലക്ഷ്യമാണെന്ന ഹൂഥി നേതാവിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം. വ്യാമോഹങ്ങള്‍ കൊണ്ടുനടക്കുന്നവരുടെ നിരാശയാണ് അതില്‍ പ്രകടമായിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രദേശത്തിന്റെ സുരക്ഷക്ക് ‘നിര്‍ണായക കൊടുങ്കാറ്റ്’ ഓപറേഷന്‍ (Operation Decisive Storm)  എത്രത്തോളം അനിവാര്യമായിരുന്നു എന്നതിന്റെ തെളിവാണ് ഹൂഥികളുടെ ഈ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം 2015 മാര്‍ച്ച് 26ന് തുടക്കം കുറിച്ച സൈനിക നീക്കമാണ് ‘നിര്‍ണായക കൊടുങ്കാറ്റ്’.  ടെലിവിഷനിലൂടെ നടത്തിയ സംസാരത്തിലാണ് അബ്ദുല്‍ മലിക് അല്‍ഹൂഥി യു.എ.ഇക്കും സൗദി അറേബ്യക്കും എതിരെ ഭീഷണി മുഴക്കിയത്.

Related Articles